സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത . മൂന്ന് ജില്ലകളിൽ യെല്ലേ അലേർട്ട് പ്രഖ്യാപിച്ചു . പത്തനംതിട്ട,ഇടുക്കി,മലപ്പുറം ജില്ലകളിലാണ് യെല്ലേ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് . ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട് .മലയോര മേഖലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളത്. തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് ഒറ്റപ്പെട്ട മഴയ്ക്ക് കാരണം . കേരളത്തിന്റെ തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല .
മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാമെന്നും മുന്നറിയിപ്പുണ്ട് . ഉച്ചയ്ക്ക് ഇടിമിന്നലിനും സാധ്യതയുണ്ട് .ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട് . ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം . ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമന്നും നിർദേശം .
അന്തരീക്ഷം മേഘാവൃതമാണങ്കിൽ തുറസായ സ്ഥലത്തും ടറസിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണം . ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങാൻ പാടില്ല . മലയോരമേഖലയിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...