കാലവര്‍ഷക്കെടുതി: രാജ്നാഥ്‌ സിംഗ്- പിണറായി കൂടിക്കാഴ്ച നാളെ കൊച്ചിയില്‍

വൈകുന്നേരം അഞ്ചുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 

Last Updated : Aug 11, 2018, 07:49 PM IST
കാലവര്‍ഷക്കെടുതി: രാജ്നാഥ്‌ സിംഗ്- പിണറായി കൂടിക്കാഴ്ച നാളെ കൊച്ചിയില്‍

കൊച്ചി: സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് നാളെ കൊച്ചിയിലെത്തും. പ്രത്യേക വിമാനത്തില്‍ ഉച്ചയ്ക്ക് 12.50 ഓടെയാണ് രാജ്‌നാഥ് സിംഗ് എത്തുന്നത്. 

തുടര്‍ന്ന് വൈകുന്നേരം അഞ്ചുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 

അതേസമയം, സംസ്ഥാനത്ത് ഉണ്ടായ പ്രളയ സമാനമായ സാഹചര്യത്തെ കേരളം മാതൃകാപരമായി നേരിട്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

എല്ലാ ജില്ലകളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വളരെയധികം മികച്ച രീതിയില്‍ നടത്താന്‍ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Trending News