ലോക്‌നാഥ് ബെഹ്‌റയെ പുറത്താക്കണം... മുഖ്യമന്ത്രിക്ക് കത്ത് നല്‍കി ചെന്നിത്തല

പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ര​മേ​ശ് ചെ​ന്നി​ത്ത​ലയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം രംഗത്ത്‌.

Last Updated : Feb 13, 2020, 01:21 PM IST
  • പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ര​മേ​ശ് ചെ​ന്നി​ത്ത​ലയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം രംഗത്ത്‌.
  • സി​ഐ​ജി ക​ണ്ടെ​ത്ത​ലു​ക​ളി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട ചെന്നിത്തല ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ല്‍​കി.
ലോക്‌നാഥ് ബെഹ്‌റയെ പുറത്താക്കണം... മുഖ്യമന്ത്രിക്ക് കത്ത് നല്‍കി ചെന്നിത്തല

തിരുവനന്തപുരം: പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ര​മേ​ശ് ചെ​ന്നി​ത്ത​ലയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം രംഗത്ത്‌.

സി​ഐ​ജി ക​ണ്ടെ​ത്ത​ലു​ക​ളി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട ചെന്നിത്തല ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ല്‍​കി. കൂടാതെ, ഈ വിഷയം അതീവ ഗൗരവമുള്ളതാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കാന്‍ ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ആ​യു​ധ​ങ്ങ​ള്‍ കാ​ണാ​താ​യ സം​ഭ​വം അ​തീ​വ ഗൗ​ര​വ​മു​ള്ള​താണെന്നും രാ​ജ്യ സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന പ്രശ്‌നമാണിതെന്നും ചെന്നിത്തല മുന്‍പേ പറഞ്ഞിരുന്നു. വി​ഷ​യ​ത്തി​ല്‍ കു​റ്റ​ക​ര​മാ​യ ഗൂ​ഢാ​ലോ​ച​ന നടന്നിട്ടുണ്ട്. കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ടി.​തോ​മ​സ് പോ​ലീ​സ് വ​കു​പ്പി​ലെ അ​ഴി​മ​തി​ക​ള്‍ സം​ബ​ന്ധി​ച്ച്‌ ന​ട​ത്തി​യ ആ​രോ​പ​ണ​ങ്ങ​ള്‍ എ​ല്ലാം ശ​രി​വ​യ്ക്കു​ന്ന​താ​ണ് സി​എ​ജി റി​പ്പോ​ര്‍​ട്ടി​ലെ ക​ണ്ടെ​ത്ത​ലു​ക​ളെ​ന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രമക്കേടുകള്‍ നടത്തിയെന്നടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. കൂടാതെ, പോലീസിന്‍റെ പക്കലുണ്ടായിരുന്ന 25 റൈഫിളുകളും 12,311 വെടിയുണ്ടകളും കാണാനില്ലെന്നതുള്‍പ്പെടെയുള്ള ഗുരുതര വെളിപ്പെടുത്തലുകളും, ബുള്ളറ്റ് പ്രൂഫ്‌ വാഹനങ്ങള്‍ വാങ്ങുന്നതില്‍ സര്‍ക്കാരിന്‍റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ബെഹ്റ ലംഘിച്ചതായുള്ള പരാമര്‍ശവും ഇപ്പോള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിയ്ക്കുകയാണ്.

Trending News