മലപ്പുറത്ത് ബൈക്കും ലോറിയും കൂട്ടിയിടച്ച് ബൈക്ക് യാത്രികൻ മരിച്ചു

​അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  

Written by - Zee Malayalam News Desk | Last Updated : Jan 15, 2023, 02:18 PM IST
  • ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.
  • ഇയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  • ഗുരുതര പരിക്കേറ്റ അഭിമന്യുവിനെ നാട്ടുകാർ തിരൂരങ്ങാടി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
  • താനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന അഭിമന്യുവിൻ്റെ ബൈക്ക് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.
മലപ്പുറത്ത് ബൈക്കും ലോറിയും കൂട്ടിയിടച്ച് ബൈക്ക് യാത്രികൻ മരിച്ചു

മലപ്പുറം: താനൂർ ശോഭപറമ്പ് വളവിൽ ബൈക്കും ലോറിയും കൂട്ടിയിടച്ച് ബൈക്ക് യാത്രികൻ മരിച്ചു. കോഴിക്കോട് പന്നിയങ്കര സ്വദേശി അഭിമന്യു (22) ആണ് മരിച്ചത്. പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ അഭിമന്യുവിനെ നാട്ടുകാർ തിരൂരങ്ങാടി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. താനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന അഭിമന്യുവിൻ്റെ ബൈക്ക് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.

Crime: മംഗലപുരത്ത് പോലീസിന് നേരെ ബോംബെറിഞ്ഞ സംഭവം; മുഖ്യപ്രതി ഷെഫീഖ് പിടിയിൽ

തിരുവനന്തപുരം: മംഗലപുരത്ത് പോലീസിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ മുഖ്യപ്രതി ഷെഫീഖ് പിടിയിൽ. ആര്യനാട് നിർമ്മാണം നടക്കുന്ന വീട്ടിൽ ഒളിച്ചു കഴിയുകയായിരുന്നു ഷെഫീഖ്. ഷെഫീഖിന്റെ കൂട്ടാളിയും ഒപ്പം ഉണ്ടായിരുന്നു. വീട്ടിൽ ഷെഫീഖിനെയും കൂട്ടാളിയെയും കണ്ടതോടെ വീട്ടുടമ ചോദ്യം ചെയ്തു. തുടർന്ന് പ്രതികൾ ഇവരെ മർദ്ദിച്ച് കിണറ്റിലിടുകയായിരുന്നു. വീട്ടുടമയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഷെഫീഖിനെയും കൂട്ടാളിയെയും പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. 

മംഗലാപുരത്ത് പായ്ച്ചിറയിൽ പണത്തിനായി യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയപ്പോഴാണ് പോലീസിന് നേരെ ബോംബേറുണ്ടായത്. പ്രതികൾ രണ്ട് പ്രാവശ്യം പോലീസിന് നേരെ ബോംബെറിഞ്ഞു. തലനാരിഴയ്ക്കാണ് രണ്ടു തവണയും പോലീസ് രക്ഷപ്പെട്ടത്. കേസിലെ മുഖ്യപ്രതി ഷെഫീഖാണ് ആക്രമിച്ചത്. 

നിഖിൽ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായ ഷെഫീഖിന്റെ വീട്ടിൽ എത്തിയപ്പോഴാണ് പോലീസിന് നേരെ പെട്രോൾ ബോംബെറിഞ്ഞ് ഷെഫീഖ് രക്ഷപെട്ടത്. ഷെഫീഖ് രക്ഷപ്പെട്ടെങ്കിലും അയാളുടെ അമ്മയെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശേഷം രാത്രിയിൽ ഷെഫീഖ് അവിടെയെത്തിയെന്ന വിവരം അറിഞ്ഞ പോലീസ് വീട് വളഞ്ഞപ്പോൾ ഷെഫീഖ് വീണ്ടും ബോംബാക്രമണം നടത്തി. തുടർന്ന് വീണ്ടും രക്ഷപ്പെടുകയായിരുന്നു. ശേഷം ഷെഫീഖ് രക്ഷപ്പെട്ടുവെന്നാണ് വിവരം. ആറ്റങ്ങൾ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഒരു സംഘം പോലീസ്  സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News