കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപങ്ങള്‍ തെളിയിക്കും.    

Last Updated : Feb 13, 2020, 01:51 PM IST
  • ഇന്ന് വൈകുന്നേരം അഞ്ചുമണിക്കാണ് ശബരിമല നട തുറക്കുന്നത്. മകരമാസ പൂജകള്‍ക്ക് ശേഷം അടച്ച നട ഇന്നാണ് തുറക്കുന്നത്.
  • ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപങ്ങള്‍ തെളിയിക്കും.
കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും.

ഇന്ന് വൈകുന്നേരം അഞ്ചുമണിക്കാണ് ശബരിമല നട  തുറക്കുന്നത്. മകരമാസ പൂജകള്‍ക്ക് ശേഷം അടച്ച നട ഇന്നാണ് തുറക്കുന്നത്. 

ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപങ്ങള്‍ തെളിയിക്കും.  

ഉപദേവതകളുടെ നടകളും ഇന്ന് തുറന്ന്‍ വിളക്ക് തെളിയിക്കും.  പതിനെട്ടാംപടിക്ക് മുന്നിലുള്ള ആഴിക്ക് സമീപം മേശാന്തി അഗ്നി പകര്‍ത്തിയശേഷമേ ദര്‍ശനത്തിനായി ഭക്തരെ കടത്തിവിടുകയുള്ളൂ. 

നാളെയാണ് കുംഭം ഒന്ന്.  അതുകൊണ്ടുതന്നെ നട തുറക്കുന്ന ഇന്ന് പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടാകില്ല.  ശേഷം പതിനെട്ടാം തീയതി രാത്രി പത്തിന് ഹരിവരാസനം പാടി നട അടക്കും.

Trending News