ശബരിമല സ്ത്രീ പ്രവേശനം: റിട്ട് ഹര്‍ജികള്‍ മണ്ഡലകാലത്തിന് മുന്‍പ് പരിഗണിക്കും

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികളില്‍ അടുത്ത മാസം 13ന് സുപ്രീംകോടതി വാദം കേള്‍ക്കും. തുറന്ന കോടതിയിലായിരിക്കും വാദം കേള്‍ക്കുക. 13ന് മൂന്നു മണിയ്ക്കാവും വാദം കേള്‍ക്കുക. 

Last Updated : Oct 23, 2018, 11:07 AM IST
ശബരിമല സ്ത്രീ പ്രവേശനം: റിട്ട് ഹര്‍ജികള്‍ മണ്ഡലകാലത്തിന് മുന്‍പ് പരിഗണിക്കും

ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികളില്‍ അടുത്ത മാസം 13ന് സുപ്രീംകോടതി വാദം കേള്‍ക്കും. തുറന്ന കോടതിയിലായിരിക്കും വാദം കേള്‍ക്കുക. 13ന് മൂന്നു മണിയ്ക്കാവും വാദം കേള്‍ക്കുക. 

മണ്ഡലകാലം പ്രമാണിച്ച് നവംബര്‍ 16നാണ് ഇനി നട തുറക്കുക. അതിന് മുന്‍പായി സുപ്രീംകോടതി ഹര്‍ജിയില്‍ വാദം കേള്‍ക്കും.

19 റിവ്യൂ ഹര്‍ജികളും 2 റിട്ട് ഹര്‍ജികളുമാണ് ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണയിലുള്ളത്. 

ശബരിമല വിഷയത്തില്‍ വാദം കേള്‍ക്കുന്ന തീയതി ഇന്ന് അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

 

 

Trending News