തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങി കോണ്‍ഗ്രസ്.
ഇതുവരെയുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധം ജനങ്ങളിലേക്ക് വേണ്ടവിധം എത്തിയില്ലെന്ന വികാരം കണക്കിലെടുത്താണ് പ്രത്യക്ഷസമരത്തിനു രാഷ്ട്രീയകാര്യസമിതി തീരുമാനിച്ചതെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
കെ. മുരളീധരനും ഷാനിമോള്‍ ഉസ്മാനും കൊടിക്കുന്നില്‍ സുരേഷും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നയിക്കുന്ന നാലു കാല്‍നടജാഥകള്‍ നടത്താനാണ് തീരുമാനം. മലബാറില്‍ കെ. സുധാകരന് നയിക്കുന്ന വാഹനജാഥയുണ്ടാകും. നവംബര്‍ 15ന് ഇവ പത്തനംതിട്ടയില്‍ സംഗമിക്കും.
മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെയും അദ്ദേഹം പ്രതികരിച്ചു. വര്‍ഗീയ വികാരം ഇളക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ കോണ്‍ഗ്രസ് നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.