Trivandrum: രാജ്യ വ്യപകമായി നടത്തുന്ന സൈനീക സ്കൂൾ പ്രവേശന പരീക്ഷയുടെ തീയ്യതി നീട്ടി. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) നടത്തുന്ന 2022 ലെ ഓള്‍ ഇന്ത്യ സൈനിക സ്‌കൂള്‍ പ്രവേശന പരീക്ഷയുടെ അപേക്ഷാ തീയ്യതിയാണ് നീട്ടിയത്.
നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ച് വരെയാണ് തീയ്യതി നീട്ടിയത്. ആറാം ക്ലാസ്സിലേക്കും ഒന്‍പതാം ക്ലാസ്സിലേക്കും പ്രവേശനമാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ‘https://www.aissee.nta.nic.in’ എന്ന ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. പരീക്ഷ ഫീസടക്കാനുള്ള അവസാന തീയതി നവംബര്‍ അഞ്ച് രാത്രി 11:50 വരെയാണ്.
ALSO READ: Film industry: സിനിമാ മേഖലയിലെ പ്രതിസന്ധി; നവംബർ രണ്ടിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം
നവംബര്‍ 07 മുതല്‍ 21 വരെ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍ അവസരമുണ്ടായിരിക്കും. 2022 ജനുവരി ഒന്‍പതിന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷ തീയതിയില്‍ മാറ്റമില്ല. പരീക്ഷയെ സംബന്ധിച്ച എല്ലാ വിവരങ്ങളും NTA യുടെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും.
ALSO READ: Motor Vehicle Documents| വീണ്ടും ഇളവ്,വാഹന രേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി
കേരളത്തിൽ തിരുവനന്തപുരം കഴക്കൂട്ടത്താണ് സൈനീക സ്കൂളുള്ളത്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി പെൺകുട്ടികൾക്കും സൈനീക സ്കൂളിൽ നിശ്ചിത സീറ്റ് നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...