സിസ്റ്റര്‍ അഭയ കേസ് സിബിഐ കോടതി ഇന്ന് പരിഗണിക്കും

സിസ്റ്റര്‍ അഭയ കേസ് തിരുവനന്തപുരം സിബിഐ കോടതി ഇന്ന് പരിഗണിക്കും. പൊതുപ്രവര്‍ത്തകാനായ ജോമോന്‍ പുത്തന്‍പുരക്കലിന്‍റെയും മുന്‍ ക്രൈം ബ്രാഞ്ച് എസ് പി കെ.ടി മൈക്കിളിന്‍റെയും ഇടകാല ഹര്‍ജികളും കോടതി ഇന്ന് പരിഗണിച്ചേക്കും.

Last Updated : Jan 9, 2018, 01:17 PM IST
സിസ്റ്റര്‍ അഭയ കേസ് സിബിഐ കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസ് തിരുവനന്തപുരം സിബിഐ കോടതി ഇന്ന് പരിഗണിക്കും. പൊതുപ്രവര്‍ത്തകാനായ ജോമോന്‍ പുത്തന്‍പുരക്കലിന്‍റെയും മുന്‍ ക്രൈം ബ്രാഞ്ച് എസ് പി കെ.ടി മൈക്കിളിന്‍റെയും ഇടകാല ഹര്‍ജികളും കോടതി ഇന്ന് പരിഗണിച്ചേക്കും.

വിചാരണ വേഗത്തിലാക്കണമെന്നും തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്നതിനു ക്രൈം ബ്രാഞ്ച് മുന്‍ എസ്പി കെ ടി മൈക്കില്‍ ഉള്‍പടെ എട്ടു പേരെ പ്രതിയാക്കണമെന്നുമാണ് ജോമോന്‍ പുത്തന്‍പുരക്കലിന്‍റെ ഹര്‍ജി. എന്നാല്‍, കേസില്‍ തുടരന്വേഷണം ആവശ്യപെട്ടാണ് കെ ടി മൈക്കിള്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.നേരത്തെ വാദം കേട്ട സിബിഐ ജഡ്ജി കേസിലെ സാക്ഷിയായതിനാല്‍ ഇടകല ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും പിന്മാറിയിരുന്നു.

അഭയ കേസിൽ ഒരു സാക്ഷിയുടെ രഹസ്യമൊഴി അന്നു മജിസ്ട്രേട്ട് ആയിരുന്ന ജഡ്ജി ജോണി സെബാസ്റ്റ്യനാണു രേഖപ്പെടുത്തിയത്. അങ്ങനെ സിബിഐ കുറ്റപത്രത്തില്‍ നൂറ്റി പതിനൊന്നാം സാക്ഷിയായി ജഡ്ജി മാറി. ഇതോടെയാണ് ജഡ്ജി ജോണി സെബാസ്റ്റ്യന്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും പിന്മാറിയത്.

 

 

Trending News