കോഴിക്കോട് തെരുവുനായ ആക്രമണം: അഞ്ച് പേര്‍ക്ക് കടിയേറ്റു

കുറ്റ്യാടി മൊകേരിയിലാണ് ആളുകൾക്ക് നേരെ തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Sep 4, 2022, 03:59 PM IST
  • കുറ്റ്യാടി മൊകേരിയിലാണ് ആളുകൾക്ക് നേരെ തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
  • മൂന്ന് കുട്ടികളുൾപ്പെടെ അഞ്ച് പേർക്കാണ് കടിയേറ്റത്.
  • ഇവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് തെരുവുനായ ആക്രമണം: അഞ്ച് പേര്‍ക്ക് കടിയേറ്റു

കോഴിക്കോട്: കോഴിക്കോട് തെരുവുനായ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. കുറ്റ്യാടി മൊകേരിയിലാണ് ആളുകൾക്ക് നേരെ തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. മൂന്ന് കുട്ടികളുൾപ്പെടെ അഞ്ച് പേർക്കാണ് കടിയേറ്റത്. ഇവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം പത്തനംതിട്ട പട്ടി കടിച്ച് ​ചികിത്സയിൽ കഴിയുന്ന 12കാരിയുടെ നില ​ഗുരുതരമായി തുടരുകയാണ്. കോട്ടയം മെഡിക്കൽ കോളേജിലാണ് പെൺകുട്ടി ചികിത്സയിലുള്ളത്. കുട്ടിയുടെ ചികിത്സയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർ‌ജ് നിർദേശിച്ചിരുന്നു. പത്തനംതിട്ട റാന്നി പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്‍റെ മകൾ അഭിരാമിയാണ് ഗുരുതരവസ്ഥയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം കുട്ടിയുടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

Also Read: തെരുവുനായ ആക്രമണം; മെഡിക്കൽ ബോർഡ് രൂപീകരിച്ച് പന്ത്രണ്ടുകാരിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി

രണ്ട് ആഴ്ച മുൻപാണ് അഭിരാമിയെ പട്ടി കടിച്ചത്. പാൽ വാങ്ങാൻ പോകുന്നതിനിടെയാണ് തെരുവുനായ കുട്ടിയെ ആക്രമിച്ചത്. അഭിരാമിക്ക് കൈയിലും കാലിലും കണ്ണിന് താഴെയുമായി ഏഴിടത്ത് തെരുവുനായയുടെ കടിയേറ്റിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. പ്രതിരോധ വാക്സിൻ നൽകിയിരുന്നു. തുടർന്ന് ആരോഗ്യ നില മോശമായതോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. 

കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. വിവിധ വകുപ്പുകളെ ഏകോപിച്ചുകൊണ്ട് അടിയന്തരമായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രിയുടെ നിര്‍ദേശം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News