Stray Dog : കൊല്ലത്ത് തെരുവ് നായ കത്തിക്കരിഞ്ഞ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

നായയെ ജീവനോടെ ചുട്ട് കൊന്നതാണെന്നാണ് സംശയിക്കുന്നത്.  കൊല്ലം പുള്ളിക്കടയിലാണ് നായയുടെ ജഡം കണ്ടെത്തിയത്.   

Written by - Zee Malayalam News Desk | Last Updated : Sep 17, 2022, 12:16 PM IST
  • നായയെ ജീവനോടെ ചുട്ട് കൊന്നതാണെന്നാണ് സംശയിക്കുന്നത്.
  • കൊല്ലം പുള്ളിക്കടയിലാണ് നായയുടെ ജഡം കണ്ടെത്തിയത്.
  • ആളൊഴിഞ്ഞ ഒരു പുരയിടത്തിലാണ് കത്തിയ നിലയിൽ നായയെ കണ്ടത്.
  • സംഭവത്തെ തുടർന്ന് കൊല്ലം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Stray Dog :  കൊല്ലത്ത് തെരുവ് നായ കത്തിക്കരിഞ്ഞ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

കൊല്ലത്ത് തെരുവ് നായയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. നായയെ ജീവനോടെ ചുട്ട് കൊന്നതാണെന്നാണ് സംശയിക്കുന്നത്. കൊല്ലം പുള്ളിക്കടയിലാണ് നായയുടെ ജഡം കണ്ടെത്തിയത്. ആളൊഴിഞ്ഞ ഒരു പുരയിടത്തിലാണ് കത്തിയ നിലയിൽ നായയെ കണ്ടത്. സംഭവത്തെ തുടർന്ന് കൊല്ലം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നായയെ പ്രദേശത്ത് കഴിഞ്ഞ ദിവസവും കണ്ടതായി നാട്ടുകാർ പറയുന്നുണ്ട്. നായയുടെ ശരീരത്തിൽ മുറുവുകൾ ഉണ്ടായിരുന്നുവെന്നും പുഴുവരിച്ച നിലയിൽ ആയിരുന്നുവെന്നുമാണ് നാട്ടുകാർ പറയുന്നത്. തെരുവ് നായ ആക്രമണങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ നാട്ടുകാർ തെരുവ് നായകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന അവസ്ഥയുണ്ട്. ഈ സാഹചര്യത്തിൽ വിഷയത്തിൽ ഹൈക്കോടതിയും കഴിഞ്ഞ ദിവസം ഇടപെട്ടിരുന്നു.

ഈ സാഹചര്യത്തിൽ പൊതുജനങ്ങളെ ബോധവത്ക്കരിക്കണമെന്ന് ഹൈകോടതി നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്ന് നായകളെ കൊല്ലുന്നതിനും വളർത്തുനായകളെ ഉപേക്ഷിക്കുന്നതിനും എതിരെ വിപുലമായ ബോധവത്ക്കരണം നൽകണമെന്ന്  ഡിജിപി അറിയിച്ചിരുന്നു, കൂടാതെ വളർത്തു നായകളെ വഴിയിൽ ഉപേക്ഷിക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നായകളെ മാരകമായി പരിക്കേൽപ്പിക്കുന്നതും കൊലപ്പെടുത്തുന്നതും തടവ് ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്.

ALSO READ: Stray dogs: കോട്ടയത്ത് നായ്ക്കൾ കൂട്ടത്തോടെ ചത്ത സംഭവം; പോലീസ് കേസെടുത്തു, നായ്ക്കളുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും

 ദിവസങ്ങൾക്ക് മുമ്പ് കോട്ടയത്ത് കടുത്തുരുത്തി മുളക്കുളത്ത് നായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ മൃഗങ്ങളോടുള്ള ക്രൂരതകൾക്കെതിരായ വകുപ്പുകൾ ചുമത്തി വെള്ളൂർ പോലീസ് കേസെടുത്തിരുന്നു. കടുത്തുരുത്തി മുളക്കുളം കാരിക്കോട് മേഖലയിലാണ് 12 തെരുവ് നായകളെ ചത്ത നിലയിൽ കണ്ടെത്തിയത്. കാരിക്കോട്ടെ വിവിധ മേഖലകളിലായി ചത്തു കിടന്ന തെരുവ് നായ്ക്കളെ നാട്ടുകാർ തന്നെയാണ് കുഴിയെടുത്ത് മറവ് ചെയ്തത്. കടുത്തുരുത്തിയിലും പെരുവയിലുമാണ് നായ്ക്കളെ ചത്തനിലയിൽ കണ്ടെത്തിയത്.  വിഷം നൽകിയാണ് കൊന്നതെന്നാണ് സംശയിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News