Dewasom Board Kerala|ക്ഷേത്ര ജീർണ്ണോദ്ധാരണ ഫണ്ട് വിതരണം ചെയ്തു

പ്രളയ ദുരിതങ്ങളും കോവിഡും കാരണം സംസ്ഥാനത്തെ ആരാധനാലയങ്ങളടക്കം ഒട്ടുമിക്ക സ്ഥാപനങ്ങളും  അടഞ്ഞു കിടക്കുന്നു

Written by - Zee Malayalam News Desk | Last Updated : Nov 8, 2021, 07:13 PM IST
  • മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള 949 ക്ഷേത്രങ്ങള്‍ക്കാണ് സഹായം
  • അനുവദിച്ചത് 1.65 കോടി രൂപയാണ്
  • കോവിഡ് മൂലം പല ക്ഷേത്രങ്ങളും സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലാണ്
Dewasom Board Kerala|ക്ഷേത്ര ജീർണ്ണോദ്ധാരണ ഫണ്ട് വിതരണം ചെയ്തു

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് ക്ഷേത്ര  ജീര്‍ണ്ണോദ്ധാരണ ഫണ്ട് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ  വിതരണം ചെയ്തു. തുടര്‍ച്ചയായ പ്രളയ ദുരിതങ്ങളും കോവിഡും കാരണം സംസ്ഥാനത്തെ ആരാധനാലയങ്ങളടക്കം ഒട്ടുമിക്ക സ്ഥാപനങ്ങളും നാളുകളായി അടഞ്ഞുകിടന്ന സാഹചര്യമാണ്.

തുടര്‍ച്ചയായ പ്രളയ ദുരിതങ്ങളും കോവിഡും കാരണം സംസ്ഥാനത്തെ ആരാധനാലയങ്ങളടക്കം ഒട്ടുമിക്ക സ്ഥാപനങ്ങളും നാളുകളായി അടഞ്ഞുകിടന്ന സാഹചര്യത്തിലാണ് ഫണ്ട് വിതരണം. ക്ഷേത്രങ്ങളടക്കമുള്ള സാംസ്കാരിക സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ സര്‍ക്കാര്‍ സഹായം വളരെയധികം പ്രധാനപ്പെട്ടതാണ് - മന്ത്രി പറഞ്ഞു. 

ALSO READ: Baby Dam Tree Cutting | ബേബി ഡാമിൽ മരം മുറിക്കില്ല, ഉറപ്പിച്ച് സർക്കാർ

മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം ആർ മുരളി അധ്യക്ഷനായി.   മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള 949 ക്ഷേത്രങ്ങള്‍ക്കാണ് സര്‍ക്കാരിന്റെ സഹായ ധനമായ 1.65 കോടി രൂപ നൽകുക.

ALSO READ: Congress strike | ചക്രസ്തംഭന സമരത്തിനിടെ പാലക്കാട് പോലീസും കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം

അതേസമയം കോവിഡ് മൂലം  പല ക്ഷേത്രങ്ങളും സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലാണ്. പലയിടത്തും ശമ്പളവും മുടങ്ങിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News