Drown death: അച്ചൻകോവിലാറ്റിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

Auto falling in to river: കൊല്ലക്കടവ് പാലത്തിന് പടിഞ്ഞാറ് ഭാ​ഗത്ത് വച്ചാണ് ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞത്. സംഭവം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് തന്നെയാണ് തിങ്കളാഴ്ച രാവിലെ ഏഴേകാലോടെ കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്.

Written by - Zee Malayalam News Desk | Last Updated : Sep 4, 2023, 08:58 AM IST
  • ഞായറാഴ്ച ഉണ്ടായ അപകടത്തിൽ കാശിനാഥന്റെ അമ്മ ആതിര എസ്.നായർ (31) മരിച്ചിരുന്നു
  • നാലംഗ കുടുംബം ഉൾപ്പെടെ അഞ്ച് പേരാണ് ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്നത്
  • ഓട്ടോറിക്ഷയിലുണ്ടായിരുന്ന ആതിരയുടെ ഭർത്താവ് ഷൈലേഷ് (അനു– 43), മകൾ കീർത്തന (11), ഓട്ടോറിക്ഷ ഡ്രൈവർ സജു (45) എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തി
Drown death: അച്ചൻകോവിലാറ്റിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: അച്ചൻകോവിലാറ്റിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് കാണാതായ മൂന്നുവയസ്സുകാരൻ കാശിനാഥന്റെ മൃതദേഹം കണ്ടെത്തി. കൊല്ലക്കടവ് പാലത്തിന് പടിഞ്ഞാറ് ഭാ​ഗത്ത് വച്ചാണ് ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞത്. സംഭവം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് തന്നെയാണ് തിങ്കളാഴ്ച രാവിലെ ഏഴേകാലോടെ കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്.

ഞായറാഴ്ച ഉണ്ടായ അപകടത്തിൽ കാശിനാഥന്റെ അമ്മ ആതിര എസ്.നായർ (31) മരിച്ചിരുന്നു. നാലംഗ കുടുംബം ഉൾപ്പെടെ അഞ്ച് പേരാണ് ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്നത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ആതിരയുടെ ഭർത്താവ് ഷൈലേഷ് (അനു– 43), മകൾ കീർത്തന (11), ഓട്ടോറിക്ഷ ഡ്രൈവർ സജു (45) എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തി.

ALSO READ: Accident : മാവേലിക്കരയിൽ ഓട്ടോറിക്ഷ പുഴയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു; മൂന്ന് വയസുള്ള കുട്ടിയെ കാണാതായി

ഇന്നലെ വൈകിട്ട് 5.45ന് കുന്നം ചാക്കോ റോഡിൽ കൊല്ലകടവ് പാലത്തിന് പടിഞ്ഞാറ് കല്ലിമേൽ ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. കരയംവട്ടത്ത് നിന്ന് വെൺമണിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. സംഭവം നടക്കുമ്പോൾ പ്രദേശത്ത് മഴ പെയ്യുന്നുണ്ടായിരുന്നു.

നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ഷൈലേഷ്, കീർത്തന, സജു എന്നിവരെ കരയ്ക്കെത്തിച്ച ശേഷമാണ് ഓട്ടോറിക്ഷയിൽ രണ്ട് പേർ കൂടി ഉണ്ടെന്ന് അറിഞ്ഞത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ആതിരയെ കണ്ടെത്തി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News