ആശ്വാസം, തൃക്കാക്കരയിൽ മർദ്ദനമേറ്റ രണ്ടര വയസ്സുകാരിയുടെ ആരോഗ്യ നിലയിൽ പുരോഗതി

ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും കുഞ്ഞ് ഇനിയും 48 മണിക്കൂർ കൂടി നിരീക്ഷണത്തിലായിരിക്കും.

Written by - Zee Malayalam News Desk | Last Updated : Feb 24, 2022, 07:22 AM IST
  • ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും കുഞ്ഞ് ഇനിയും 48 മണിക്കൂർ കൂടി നിരീക്ഷണത്തിലായിരിക്കും
  • സംഭവത്തിൽ അമ്മയുടെ സഹോദരിയുടെ പങ്കാളി ആൻറണി ടിജിൻ ഇന്ന് പോലീസിന് മുൻപിൽ ഹാജരാവും
  • കെവി മനോജ് കുമാർ കോലഞ്ചേരി മെഡിക്കൽ കോളേജിലെത്തി കുട്ടിയെ ഇന്ന് സന്ദർശിക്കും
ആശ്വാസം, തൃക്കാക്കരയിൽ മർദ്ദനമേറ്റ രണ്ടര വയസ്സുകാരിയുടെ ആരോഗ്യ നിലയിൽ പുരോഗതി

കൊച്ചി: തൃക്കാക്കരയിൽ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന രണ്ടര വയസ്സുകാരിയുടെ ആരോഗ്യ നിലയിൽ പുരോഗതി. കുഞ്ഞിൻറെ ആരോഗ്യ നില മെച്ചപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ദുർമന്ത്രവാദം ഇതിന് പിന്നിലുണ്ടോ എന്ന്  സംഭവത്തിൽ പോലീസ് സംശയിക്കുന്നുണ്ട്.

ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും കുഞ്ഞ് ഇനിയും 48 മണിക്കൂർ കൂടി നിരീക്ഷണത്തിലായിരിക്കും. അതേസമയം ബാലാവാകാശ ചെയർ പേഴ്സൺ കെവി മനോജ് കുമാർ കോലഞ്ചേരി മെഡിക്കൽ കോളേജിലെത്തി കുട്ടിയെ ഇന്ന് സന്ദർശിക്കും. 

സംഭവത്തിൽഅമ്മയുടെ സഹോദരിയുടെ പങ്കാളി ആൻറണി ടിജിൻ ഇന്ന് പോലീസിന് മുൻപിൽ ഹാജരാവും. ടിജിനോട് നേരത്തെ പോലീസിൽ ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു. ഗുരുതര നിലയിലാണ് കുട്ടിയെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അടിയന്തിര ചികിത്സക്ക് വിധേയമാക്കിയിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News