എറണാകുളം: ഓടിക്കൊണ്ടിരുന്ന ബസിന് പിന്നിലിടിച്ച് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം. ബസിന് പിന്നിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് ഇലട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. കറുകുറ്റി പാദുവാപുരം സ്വദേശി ഫാബിൻ മനോജും സുഹൃത്ത് കോക്കുന്ന് സ്വദേശി അലനുമാണ് മരിച്ചത്. രണ്ട് പേർക്കും 18 വയസായിരുന്നു പ്രായം. അങ്കമാലിക്കടുത്ത് തലകോട്ട് പറമ്പിൽ വച്ച് ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ രണ്ട് പേരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച അലന്റെയും ഫെബിന്റെയും മൃതദേഹങ്ങൾ അങ്കമാലിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനും പൊലീസ് നടപടിക്രമങ്ങൾക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ആശുപത്രിയിൽ കൊണ്ടുപോകും വഴി കായലിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴിയിൽ വച്ച് തോട്ടപ്പള്ളി പാലത്തിൽനിന്ന് കനാലിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി കാവുംപുറത്ത് അഖിലാണ് (30) മരിച്ചത്. തീരദേശ പോലീസും, നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ALSO READ: ഉചിതമായ സാമ്പത്തിക സഹായമല്ല സർക്കാർ നൽകിയത്; ആലുവ സംഭവത്തിൽ കെ. സുധാകരന്‍
അഖിൽ പാൻക്രിയാസ് സംബന്ധമായ അസുഘത്തിന് ചികിത്സയിലായിരുന്നു. അസുഖം കൂടിയതിനെ തുടർന്ന് രാവിലെ 11.30ഓടെ വണ്ടാനം മെഡിക്കൽ കോളജിലേക്ക് കരുനാഗപ്പള്ളി ഗവ. ആശുപത്രിയിൽ നിന്ന് അഖിലിനെ കൊണ്ടുപോകും വഴിയാണ് സംഭവം നടന്നത്. കാറിൽ കൊണ്ടുപോകുന്ന വഴി ഡോർ തുറന്ന് തോട്ടപ്പള്ളി സ്പിൽവേ പാലത്തിൽ നിന്നും അഖിൽ കായലിലേക്ക് എടുത്തു ചാടുകയായിരുന്നു. അഗ്നിശമന സേനയും തോട്ടപ്പള്ളി കോസ്റ്റൽ പോലീസും നടത്തിയ തിരച്ചിലിനൊടുവിൽ ചെങ്ങന്നൂർ അഗ്നിശമന സേനയുടെ സ്കൂബാ സംഘം ഉച്ചക്ക് 1.45 മണിയോട് മൃതദേഹം കണ്ടെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...