ഇടുക്കി തൊമ്മൻകുത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങി മരിച്ചു. തൊമ്മൻകുത്ത് വാഴക്കാല ഒറ്റപ്ലാക്കൽ മോബിസ് ഐസക് (17), ചീങ്കൽസിറ്റി താന്നിവിള ബ്ലസൺ സാജൻ (25) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം.
ബന്ധുക്കൾക്കൊപ്പം എത്തിയതായിരുന്നു ഇവർ. കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
ALSO READ: ഉയരുന്ന ആശങ്ക; സംസ്ഥാനത്ത് 128 പുതിയ കോവിഡ് കേസുകൾ, ഒരു മരണം
തൊമ്മൻകുത്ത് പുഴയിലെ മുസ്ലീം പള്ളിക്ക് സമീപത്തെ കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് സംഭവം. ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും മുങ്ങിയെടുത്ത് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായി.
വയനാട് വാകേരിയിലെ കടുവ ആക്രമണം: കൂട് സ്ഥാപിച്ച് വനം വകുപ്പ്
വയനാട് വാകേരി സി.സിയിൽ പശുവിനെ ആക്രമിച്ച കടുവക്കായി മേഖലയിൽ വനം വകുപ്പ് കൂട് സ്ഥാപിച്ചു. ഞാറക്കാട്ടിൽ സുരേന്ദ്രന്റെ തൊഴുത്തിനു സമീപത്താണ് ഇന്ന് വൈകുന്നേരം കൂട് സ്ഥാപിച്ചത്. ഇന്നലെയും പ്രദേശത്ത് വീണ്ടും കടുവയെത്തിയതോടെ കടുത്ത ഭീതിയിലാണ് പ്രദേശവാസികൾ.
കഴിഞ്ഞ ദിവസം സി സിയിലെ ഞാറക്കാട്ടിൽ സുരേന്ദ്രന്റെ 8 മാസം പ്രായമായ പശുക്കിടാവിനെ ഭക്ഷിച്ച തൊഴുത്തിലാണ് ബാക്കി ഭക്ഷിക്കുന്നതിനായി ഇന്നലെ രാത്രിയിൽ വീണ്ടും കടുവയെത്തിയത്. അതിനെ തുടർന്നാണ് തൊഴുത്തിൽ ക്യാമറ സ്ഥാപിച്ചത്. വനംവകുപ്പ് സ്ഥാപിച്ച പത്ത് ക്യാമറകൾക്ക് പുറമേ കർഷക സംഘടനയായ കിഫയും പ്രദേശത്ത് ക്യാമറ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. പ്രദേശത്ത് വീണ്ടും കടുവയെത്തിയതോടെ നാട്ടുകാരും കടുത്ത ഭീതിയിലാണ്.
അതേസമയം വനംവകുപ്പിന്റെ ക്യാമറ ട്രാപ്പിലും കടുവയുടെ ചിത്രങ്ങൾ ലഭിച്ചതോടെ പ്രദേശത്ത് കൂട് സ്ഥാപിച്ചു. കഴിഞ്ഞദിവസം കടുവ ആക്രമണം ഉണ്ടായ തൊഴുത്തിനു സമീപത്താണ് ഇന്ന് വൈകുന്നേരം കൂട് സ്ഥാപിച്ചത്. മേഖലയിൽ കടുവാസാന്നിധ്യം തുടർച്ചയായതോടെ കടുവയെ എത്രയും പെട്ടെന്ന് കൂടുവച്ചു പിടികൂടണമെന്നും, ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..