Job Vaccancys:പൂജപ്പുരയിൽ ഗസ്റ്റ് ഫാക്കൽറ്റി, വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെലോ ഒഴിവുകൾ

 ഓൺലൈനായാണ് ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടത്

Written by - Zee Malayalam News Desk | Last Updated : May 22, 2021, 12:53 PM IST
  • ഇക്കോളജിക്കൽ സ്റ്റഡീസ് ഓൺ പോസ്റ്റ്‌ റിസ്റ്റോറേഷൻ സക്സസ് ഓഫ് ത്രെട്ടൻറ് പ്ലാന്റ് ഇൻ സി ടു എന്ന ഗവേഷണ പദ്ധതിയിലേക്കാണ് അപേക്ഷ
  • ഒരു പ്രൊജക്റ്റ്‌ ഫെല്ലോയുടെയും ഒരു പ്രൊജക്റ്റ്‌ അസിസ്റ്റന്റിന്റെയും ഒഴിവുണ്ട്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്
  • പൂജപ്പുരയിലെ എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമെനിൽ പ്രൊഫഷണൽ കമ്മ്യൂണിക്കേഷനിൽ (ഇംഗ്ലീഷ്) ഗസ്റ്റ് ഫാക്കൽറ്റിയാണ് മറ്റൊരു ഒഴിവ്
  • കോവിഡ് പ്രതിസന്ധിയിൽ പരീക്ഷ,അഭിമുഖം എന്നിവയിൽ മാറ്റങ്ങളുണ്ടായിരിക്കും.
Job Vaccancys:പൂജപ്പുരയിൽ ഗസ്റ്റ് ഫാക്കൽറ്റി, വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെലോ ഒഴിവുകൾ

കേരള വന ഗവേഷണ സ്ഥാപനത്തിൽ താൽകാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇക്കോളജിക്കൽ സ്റ്റഡീസ് ഓൺ പോസ്റ്റ്‌ റിസ്റ്റോറേഷൻ സക്സസ് ഓഫ് ത്രെട്ടൻറ് പ്ലാന്റ് ഇൻ സി ടു (KFRI/RP823/2021)എന്ന ഗവേഷണ പദ്ധതിയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

ഒരു പ്രൊജക്റ്റ്‌ ഫെല്ലോയുടെയും ഒരു പ്രൊജക്റ്റ്‌ അസിസ്റ്റന്റിന്റെയും ഒഴിവുണ്ട്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മൂന്ന് വർഷമാണ് കാലാവധി.കൂടുതൽ വിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in)സന്ദർശിക്കുക.

ALSO READ: ഈ ദിനം മറക്കില്ല, ലിനിയുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം പൂജപ്പുരയിലെ എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമെനിൽ പ്രൊഫഷണൽ കമ്മ്യൂണിക്കേഷനിൽ (ഇംഗ്ലീഷ്) ഗസ്റ്റ് ഫാക്കൽറ്റി നിയമനം നടത്തുന്നു. ഒന്നാം ക്ലാസോടുകൂടി എം.എ (ഇംഗ്ലീഷ്) ബിരുദമാണ് യോഗ്യത.താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ  lbt.ac.in ലെ ലിങ്കിൽ 23ന് മുൻപ് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: ഫോൺ:  9400475802.

ALSO READ: Kerala COVID Update : ആശങ്കയൊഴിയാതെ കേരളം; ഇന്നും പ്രതിദിന രോഗബാധിതരുടെ എണ്ണം മുപ്പത്തിനായിരം കടന്നു; 130 നോടടുത്ത് മരണനിരക്ക്

നിലവിൽ മാറ്റങ്ങൾ ഒന്നു അറിയിച്ചിട്ടില്ലെങ്കിലും കോവിഡ് പ്രതിസന്ധിയിൽ പരീക്ഷ,അഭിമുഖം  എന്നിവയിൽ മാറ്റങ്ങളുണ്ടായിരിക്കും. ഇത് സംബന്ധിച്ച് അതാത് വകുപ്പുകൾ അറിയിപ്പുകൾ പുറത്തിറക്കും

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News