Vadakkencherry Bus Accident: വടക്കഞ്ചേരി ബസ് അപകടം; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി കെ രാജൻ

Vadakkencherry Bus Accident Update : അപകടത്തിൽ മരിച്ചവർക്കും ചികിത്സയിൽ കഴിയുന്നവർക്കും നഷ്ടപരിഹാരം നൽകുന്നതിൽ മന്ത്രിസഭാ യോഗം ചേർന്ന് തീരുമാനമെടുക്കും.   

Written by - Zee Malayalam News Desk | Last Updated : Oct 6, 2022, 12:08 PM IST
  • അപകടങ്ങൾ ആവർത്തിക്കാതിരിക്കുകയാണ് ലക്ഷ്യമെന്നും അതിനുതകുന്ന തരത്തിലുള്ള അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
  • അപകടത്തിൽ മരിച്ചവർക്കും ചികിത്സയിൽ കഴിയുന്നവർക്കും നഷ്ടപരിഹാരം നൽകുന്നതിൽ മന്ത്രിസഭാ യോഗം ചേർന്ന് തീരുമാനമെടുക്കും.
  • സമീപകാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തത്തിൽ നടപടിക്രമങ്ങൾ വേഗത്തിലാക്കാനുള്ള ശ്രമം നടന്നുവരുന്നതായും മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി.
  • സ്‌കൂളുകൾ വിനോദ യാത്രയുടെ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.
Vadakkencherry Bus Accident: വടക്കഞ്ചേരി ബസ് അപകടം; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം: വടക്കാഞ്ചേരിയിൽ ടൂറിസ്റ്റ് ബസ്സും കെഎസ്ആർടിസി ബസ്സും കൂട്ടിയടിച്ചുണ്ടായ അപകടത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. അപകടങ്ങൾ ആവർത്തിക്കാതിരിക്കുകയാണ് ലക്ഷ്യമെന്നും അതിനുതകുന്ന തരത്തിലുള്ള അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.  അപകടത്തിൽ മരിച്ചവർക്കും ചികിത്സയിൽ കഴിയുന്നവർക്കും നഷ്ടപരിഹാരം നൽകുന്നതിൽ മന്ത്രിസഭാ യോഗം ചേർന്ന് തീരുമാനമെടുക്കും. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തത്തിൽ നടപടിക്രമങ്ങൾ വേഗത്തിലാക്കാനുള്ള ശ്രമം നടന്നുവരുന്നതായും മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി.

അപകടത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മന്ത്രി ആന്റണി രാജുവും പ്രതികരിച്ചു.ടൂറിസ്റ്റ് ബസുകൾ വാടകയ്ക്ക് എടുക്കുമ്പോൾ സ്‌കൂൾ ഡ്രൈവർമാരുടെ പശ്ചാത്തലം നോക്കാറില്ല. ഇത് അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നു. സ്‌കൂളുകൾ വിനോദ യാത്രയുടെ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. ഡ്രൈവർമാരുടെ പൂർണവിവരങ്ങൾ ശേഖരിക്കാൻ മോട്ടോർവാഹന വകുപ്പിന് നിർദേശം നൽകും. ഡ്രൈവർമാരുടെ എക്സ്പീരിയൻസ് അടക്കമുള്ള വിവരങ്ങൾ ശേഖരിക്കുമെന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു.

ALSO READ: വടക്കഞ്ചേരി ബസ് അപകടം: ടൂറിസ്റ്റ് ബസ് എത്തിയത് അമിത വേ​ഗതയിൽ; വേ​ഗത മണിക്കൂറിൽ 97.5 കിലോമീറ്റർ

വടക്കാഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 പേരാണ് മരിച്ചത്. ഇതിൽ അഞ്ച് പേർ വിദ്യാർത്ഥികളും ഒരാൾ അധ്യാപകനും മൂന്ന് പേർ കെഎസ്ആർടിസി യാത്രക്കാരുമാണ്. എൽന ജോസ് (15), ക്രിസ്വിന്ത് (16), ദിവ്യ രാജേഷ്( 16), അധ്യാപകനായ വിഷ്ണു(33), അഞ്ജന അജിത് (16) എന്നിവരും കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തിരുന്ന ഇമ്മാനുവൽ (16) ദീപു (25) രോഹിത് (24) എന്നിവർക്കാണ് ജീവൻ നഷ്ടമായത്. കഴിഞ്ഞ ദിവസം രാത്രി 11:45 ന് ആയിരുന്നു നാടിനെ നടുക്കിയ വാഹനാപകടമുണ്ടാകുന്നത്. അപകടത്തിൽ മുഖ്യമന്ത്രിയും അനുശോചിച്ചു.

വടക്കാഞ്ചേരിയിൽ നടന്ന വാഹനാപകടം ആരെയും ഞെട്ടിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അപകടത്തിൽ ഒൻപത് പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ വിനോദയാത്രയ്ക്ക് പോയ കുട്ടികളും ഉൾപ്പെടുത്തുന്നുവെന്നുള്ളത് വേദനാജനകമാണ്. അപകടത്തിന്റെ കാര്യം വിശദമായി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

സംസ്ഥാനത്ത് ക്രമക്കേടുകൾ കണ്ടെത്തുന്ന വാഹനങ്ങളെ പിടികൂടാൻ പരിശോധന ശക്തമാക്കും. ഇതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുനിരത്തുകളിലെ നിയമലംഘനങ്ങൾക്കെതിരെ കർക്കശ നടപടി സ്വീകരിക്കും. പരിക്കേറ്റവർക്ക് ആവശ്യമായ സഹായം നൽകുന്നതിനു വേണ്ടി സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കുന്നുണ്ട്. മന്ത്രിമാർ ഉൾപ്പെടെ കർമ്മനിരതരായി രംഗത്തുണ്ട്. മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News