സിസ്റ്റർ ലൂസി കളപ്പുരയുടെ അപ്പീൽ വത്തിക്കാൻ തള്ളി: പുറത്താക്കൽ നടപടിയിൽ പുന പരിശോധനയില്ല

സഭയുടെ ചട്ടങ്ങളും ക്നാനോൻ നിയമങ്ങളും ലംഘിച്ചുവെന്നും, ഇതിനെതിരായ പ്രവർത്തനങ്ങൾ നടത്തിയെന്നുമാണ് സിസ്റ്റർ ലൂസിക്കെതിരായ ആരോപണങ്ങൾ

Written by - Zee Hindustan Malayalam Desk | Last Updated : Jun 14, 2021, 12:06 PM IST
  • മുന്നറിയിപ്പ് നൽകിയിട്ടും സഭയുടെ നിയമങ്ങൾ പാലിക്കാത്ത വിധമുള്ള ജീവിത ശൈലിയാണ് ലൂസി പിന്തുർന്നതെന്ന് വത്തിക്കാൻ
  • 2019 ലായിരുന്നു ലൂസിക്കെതിരെ ഫ്രാൻസിസ്കൻ സന്യാസി സമൂഹം നടപടിയെടുത്തത്
  • പീഡനക്കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിൽ ഉറച്ചുനിന്നു
സിസ്റ്റർ ലൂസി കളപ്പുരയുടെ അപ്പീൽ വത്തിക്കാൻ തള്ളി: പുറത്താക്കൽ നടപടിയിൽ പുന പരിശോധനയില്ല

കൊച്ചി: സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭയില്‍ (എഫ്.സി.സി) നിന്നും  പുറത്താക്കിയ നടപടിയെ വത്തിക്കാൻ ശരിവെച്ചു.  സഭയിൽ നിന്നും പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര സമര്‍പ്പിച്ച അപ്പീല്‍ വത്തിക്കാന്‍ തള്ളി.

സഭയുടെ ചട്ടങ്ങളും ക്നാനോൻ നിയമങ്ങളും ലംഘിച്ചുവെന്നും, ഇതിനെതിരായ പ്രവർത്തനങ്ങൾ നടത്തിയെന്നുമാണ് സിസ്റ്റർ ലൂസിക്കെതിരായ ആരോപണങ്ങൾ. എന്നാൽ വിഷയത്തിൽ തൻറെ വിശദീകരണം കൂടി കേൾക്കണമെന്നായിരുന്നു ഹർജിയിൽ സിസ്റ്റർ ലൂസി ആവശ്യപ്പെട്ടത്.

ALSO READ: പാലക്കാട് സ്ത്രീയെ മുറിയില്‍ അടച്ചിട്ട സംഭവം: വനിതാ കമ്മീഷൻ കേസെടുത്തു

എന്നാല്‍ ലൂസിയുടെ ന്യായീകരണങ്ങള്‍ പരിഗണിക്കാനാവില്ലെന്ന് പറഞ്ഞാണ് സഭാ കോടതി സിസ്റ്റർ ലൂസിയുടെ അപ്പീല്‍ തള്ളിയത്. ഇതോടെ ഇനി സിസ്റ്റർ ലൂസിക്ക് സമീപിക്കാൻ ഉന്നത സമിതികളില്ല. ഡ്രൈവിങ്ങ് പഠിച്ചതും,പുസ്തകം എഴുതിയതും, ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ചതും എല്ലാം കുറ്റങ്ങളിലുണ്ട്.

മുന്നറിയിപ്പ് നൽകിയിട്ടും സഭയുടെ നിയമങ്ങൾ പാലിക്കാത്ത വിധമുള്ള ജീവിത ശൈലിയാണ് ലൂസി പിന്തുർന്നതെന്ന് വത്തിക്കാൻ വിലയിരുത്തി. വിഷയത്തിൽ അടുത്ത നടപടി എങ്ങിനെയായിരിക്കുമെന്നത് സംബന്ധിച്ച് നിലവിൽ വ്യക്തതകൾ ഒന്നുമില്ല.

ALSO READ: Sr. ലൂസി കളപ്പുരയുടെ പരാതികളിൽ ഇനി അന്വേഷണമില്ലSr. ലൂസി കളപ്പുരയുടെ പരാതികളിൽ ഇനി അന്വേഷണമില്ല

2019 ലായിരുന്നു ലൂസിക്കെതിരെ ഫ്രാൻസിസ്കൻ സന്യാസി സമൂഹം  നടപടിയെടുത്തത്.അനുവാദമില്ലാതെ ടെലിവിഷൻ ചാനലുകളുടെ അഭിമുഖത്തിൽ പങ്കെടുത്തു. പീഡനക്കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിൽ ഉറച്ചുനിന്നു, ഇക്കാര്യങ്ങളാണ് ലൂസിക്കെതിരായ പ്രധാന ആരോപണങ്ങൾ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News