Shocking Video: നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് കാർ; പിഞ്ചുകുഞ്ഞടക്കം നാല് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala Road Accident: കോഴിക്കോട് ബാലുശേരിക്കടുത്ത് കരുമലയിലാണ് അപകടം നടന്നത്. കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ രാത്രി പത്തരയോടെയായിരുന്നു അപകടം.

Written by - Zee Malayalam News Desk | Last Updated : Feb 24, 2023, 05:20 PM IST
  • ർ നിയന്ത്രണം വിട്ട് ഇടതുവശത്ത് റോഡരികിലെ വീടിന്റെ മതിലിൽ ഇടിച്ച് വായുവിൽ ഉയർന്നുപൊങ്ങി
  • പിന്നീട് കറങ്ങിത്തിരിഞ്ഞ് തലകീഴായാണ് കാർ നിലത്ത് വീണത്
Shocking Video: നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് കാർ; പിഞ്ചുകുഞ്ഞടക്കം നാല് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട്: നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ കാറിൽ നിന്ന് നാല് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. പിഞ്ചുകുഞ്ഞടക്കം നാല് പേരാണ് കാറിലുണ്ടായിരുന്നത്. കോഴിക്കോട് ബാലുശേരിക്കടുത്ത് കരുമലയിലാണ് അപകടം നടന്നത്. കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ രാത്രി പത്തരയോടെയായിരുന്നു അപകടം.

സംഭവത്തിൽ കൈക്ക് പരിക്കേറ്റ പുനൂർ സ്വദേശിയായ യുവതി ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കാർ നിയന്ത്രണം വിട്ട് ഇടതുവശത്ത് റോഡരികിലെ വീടിന്റെ മതിലിൽ ഇടിച്ച് വായുവിൽ ഉയർന്നുപൊങ്ങി. പിന്നീട് കറങ്ങിത്തിരിഞ്ഞ് തലകീഴായാണ് കാർ നിലത്ത് വീണത്.

ALSO READ: Accident: മധ്യപ്രദേശിലേക്ക് വിനോദയാത്ര പോയ മലയാളി വിദ്യാർഥികളുടെ വാഹനം അപകടത്തിൽപ്പെട്ടു; രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

ഓടിക്കൂടിയ ആളുകൾ ആണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കൈക്ക് പരിക്കേറ്റ യുവതി ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സീറ്റ് ബെൽറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ കൃത്യമായി ഉപയോ​ഗിച്ചതിനാലാണ് യാത്രക്കാർ രക്ഷപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News