തിരുവനന്തപുരം: സംസ്ഥാനാത്തൊട്ടാകെ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷക്കണക്കിന് രൂപയുടെ കൈക്കൂലി.പൊതുജനങ്ങളിൽ നിന്നും ഏജന്റുമാർ മുഖേന മോട്ടോർ വാഹന വകുപ്പ് ഉദ്ദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ആർ.ടി ഓഫീസുകളിലും ഏജന്റുമാരുടെ ഓഫീസുകളിലും ഒരേ സമയം മിന്നൽ പരിശോധന നടത്തിയത്.
പൊതുജനങ്ങൾ നേരിട്ട് സമർപ്പിക്കുന്ന അപേക്ഷകൾ മനപൂർവ്വം വച്ച് താമസിപ്പിക്കുന്നതായും അപേക്ഷകൾ നേരിട്ട് നൽകുന്നവരെ ചെറിയ കാര്യങ്ങൾ പറഞ്ഞ് വീണ്ടും വീണ്ടും ഓഫീസിൽ വരുത്തി ബുദ്ധിമുട്ടിക്കുന്നതായും നിസ്സാര കാരണങ്ങൾ പറഞ്ഞ് അവരുടെ അപേക്ഷകൾ നിരസിക്കുന്നതായും വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ഏജന്റുമാരിൽ നിന്നും മുൻനിശ്ചയ പ്രകാരമുള്ള കൈക്കൂലി ശേഖരിച്ച് പല വിധത്തിൽ കൈമാറുന്നതായും ഇപ്രകാരം ശേഖരിക്കപ്പെടുന്ന കൈക്കൂലിപ്പണം ഉദ്ദ്യോഗസ്ഥരുടെ വാസസ്ഥലത്തോ ഓഫീസുകളിലോ വാസസ്ഥലത്തേയ്ക്കുള്ള യാത്രാമദ്ധ്യേയോ ഏജന്റുമാർ എത്തിച്ച് നൽകുന്നതായും ചില ഏജന്റുമാർ ഉദ്ദ്യോഗസ്ഥരുടെ അക്കൌണ്ടിലേക്ക് ഗൂഗിൾ പേ ചെയ്യുന്നതായും, മറ്റ് ചില സ്ഥലങ്ങളിൽ ഏജന്റുമാർ അവരുടെ പേരിലോ ബന്ധുക്കളുടെ പേരിലോ സേവിംഗ്സ് ബാങ്ക് അക്കൌണ്ട് ആരംഭിച്ച ശേഷം എ.റ്റി.എം കാർഡ് ഉദ്ദ്യോഗസ്ഥർക്ക് കൈമാറുന്നതായും ഉദ്ദ്യോഗസ്ഥർ പ്രസ്തുത തുക എ.റ്റി.എം കാർഡുപയോഗി
പിൻവലിച്ചെടുക്കുന്നതായും ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൌണ്ടിന് സമീപത്തും ആർ.ടി ഓഫീസ് പരിസരത്തും പ്രവർത്തിക്കുന്ന തട്ടുകടക്കാരും വാഹനപുക പരിശോധന നടത്തുന്നവരിൽ ചിലരും ആർ.ടി ഉദ്ദ്യോഗസ്ഥരുടെ ഇടനിലക്കാരായി പണപ്പിരിവ് നടത്തുന്നതായും ഇപ്രകാരം ഉദ്ദ്യോഗസ്ഥർക്ക് വേണ്ടി പണപ്പിരിവ് നടത്തുന്ന ഏജന്റുമാരിൽ പലരും ആർ.ടി ഓഫീസിലെ റിക്കാർഡുകൾ അനധികൃതമായി സൂക്ഷിക്കുന്നതായും ഉദ്ദ്യോഗസ്ഥർ ജനങ്ങൾക്ക് നേരിട്ട് രജിസ്റ്റേർഡ് തപാലിൽ അയച്ചു കൊടുക്കണമെന്ന് നിഷ്കർഷിക്കുന്ന രേഖകൾ ഉദ്ദ്യോഗസ്ഥർ ഏജന്റുമാരെ ഏല്പിക്കുന്നതായും
സംസ്ഥാനമൊട്ടാകെ 53 ആർ.ടി ഒ/ജെ.ആർ.ടി ഒ ഓഫീസുകളിലാണ് ഉദ്ദ്യോഗസ്ഥർക്ക് വേണ്ടി കൈക്കൂലിപണം പിരിക്കുന്നതായി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മിന്നൽ പരിശോധന നടത്തിയത്. 8,55,397 രൂപയാണ് വിവിധ സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ കൈപ്പറ്റുന്നതായി കണ്ടെത്തിയത്.
വടകര ആർ.ടി ഓഫീസിലെ ടൈപിസ്റ്റിന്റെ ബാഗിൽ നിന്നും വിവിധാവശ്യങ്ങൾക്കുള്ള നിരവധി അപേക്ഷകളും ആർ.സി ബുക്കുകളും സ്റ്റിക്കറുകളും നെടുമങ്ങാട് പ്രവർത്തിക്കുന്ന ഒരു ആട്ടോ കൺസൾട്ടൻസിയിൽ നിന്നും 84 ആർ.സി ബുക്കുകളും നാല് ലൈസൻസുകളും അനധികൃതമായി സൂക്ഷിച്ചിട്ടുള്ളതായും കരുനാഗപ്പള്ളിയിലെ ഒരു ഏജന്റിന്റെ ഓഫീസിൽ നിന്നും നിരവധി പുതിയ ആർ.സി ബുക്കുകളും വാഹന പെർമിറ്റുകളും അനുബന്ധ രേഖകളും കഴക്കൂട്ടം എസ്. ആർ. ടി. ഒ പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ലഭിച്ച ബാഗിൽ നിന്നും ആർ.സി ബുക്കുകൾ, ലൈസൻസുകൾ വാഹന സംബന്ധമായ മറ്റ് രേഖകൾ എന്നിവയും വിജിലൻസ് കണ്ടെത്തിയിട്ടുള്ളതാകുന്നു.
കൂടാതെ മൂവാറ്റുപുഴ ആർ.ടി ഓഫീസിലെ ഒരു എ എം വി ഐ യുടെ പക്കൽ നിന്നും വിജിലൻസ് കണ്ടെത്തിയ ഒൻപതോളം എ.റ്റി.എം കാർഡുകളിൽ 5 എണ്ണം ഉദ്ദ്യോഗസ്ഥന്റെ പേരിലുള്ളതല്ലായെന്ന് കാണുകയാൽ ആയതിന്മേൽ പരിശോധന തുടർന്ന് വരികയാണ്.
സംസ്ഥാനത്തെ ഇന്നലെ നടന്ന മിന്നൽ പരിശോധനയിൽ വിവിധ ആർ.ടി ഓഫീസുകളിൽ നിന്നും ഏജന്റുമാരെ തിരിച്ചറിയുന്നതിലേക്കായി പ്രത്യേക അടയാളങ്ങൾ രേഖപ്പെടുത്തിയ നിരവധി അപേക്ഷകൾ വിജിലൻസ് കണ്ടെത്തിയിട്ടുള്ളതും പല ആർ.ടി ഓഫീസുകളിലും നിരവധി അപേക്ഷകളും ഫയലുകളും നടപടി സ്വീകരിക്കാതെ സൂക്ഷിച്ച് വച്ചിരിക്കുന്നതായും വിജിലൻസിന്റെ ശ്രദ്ധയിൽ പെട്ടിട്ടുള്ളതാകുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...