Viral: ദമ്പതികൾ മരിച്ചിട്ടും വിവാഹം രജിസ്റ്റർ ചെയ്തു; 53 വർഷത്തിന് ശേഷം

രാജ്യത്ത് തന്നെ അപൂർവ്വമായ സംഭവങ്ങളിൽ ഒന്നാണിത്. 1969-ലാണ് ഭാസ്കരൻ കമലം ദമ്പതികൾ വിവാഹിതരായത്. 

Written by - Zee Malayalam News Desk | Last Updated : May 25, 2022, 07:10 PM IST
  • രാജ്യത്ത് തന്നെ അപൂർവ്വമായ സംഭവങ്ങളിൽ ഒന്നാണിത്
  • 1969-ലാണ് ഭാസ്കരൻ കമലം ദമ്പതികൾ വിവാഹിതരായത്.
  • രജിസ്‌ട്രേഷൻ നിർബന്ധമല്ലാതിരുന്നതിനാൽ വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല
Viral: ദമ്പതികൾ മരിച്ചിട്ടും വിവാഹം രജിസ്റ്റർ ചെയ്തു; 53 വർഷത്തിന് ശേഷം

പാലക്കാട്: ദമ്പതികൾ മരിച്ച് 53 വർഷത്തിന് ശേഷവും  വിവാഹം രജിസ്റ്റർ ചെയ്തു. പാലക്കാട്  ശേഖരിപുരം സ്വദേശികളായ പരേതരായ സി ഭാസ്‌കരൻ നായരുടെയും ടി കമലത്തിന്റെയും വിവാഹമാണ് രജിസ്റ്റർ ചെയ്തത്.

രാജ്യത്ത് തന്നെ അപൂർവ്വമായ സംഭവങ്ങളിൽ ഒന്നാണിത്. 1969-ലാണ് ഭാസ്കരൻ കമലം ദമ്പതികൾ വിവാഹിതരായത്. 1969 ജൂൺ 4ന് കൊടുമ്പ് സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. അന്നത്തെ കാലത്ത് വിവാഹ രജിസ്‌ട്രേഷൻ നിർബന്ധമല്ലാതിരുന്നതിനാൽ വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല.

ALSO READ: സിംഹത്തിന്റെ കൂട്ടിൽ കയ്യിട്ട് അഭ്യാസപ്രകടനം; മൃ​ഗശാല ജീവനക്കാരന്റെ വിരൽ കടിച്ചെടുത്ത് സിംഹം

1998-ൽ കമലവും 2015ൽ ഭാസ്‌കരൻ നായരും മരിച്ചു. വിമുക്തഭടനായ ഭാസ്കരൻ നായരുടെ സൈനീക റെക്കോർഡുകളിൽ കുടുംബവിവരങ്ങൾ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി പെൻഷൻ മുടങ്ങുകയായിരുന്നു. ഇതേ തുടർന്ന് മാനസിക വൈകല്യമുള്ള ഇവരുടെ ഏകമകൻ ടി ഗോപകുമാർ സർക്കാരിൽ അപേക്ഷ നൽകുകയായിരുന്നു. സർക്കാർ വിഷയം പരിഗണിക്കുകയും തുടർന്ന് വിവാഹം രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

വിവാഹിതരിൽ ഒരാൾ മരിച്ചാലും എങ്ങനെ രജിസ്‌ട്രേഷൻ നടത്താമെന്ന് 2008ലെ കേരളാ വിവാഹങ്ങൾ രജിസ്‌ട്രേഷൻ(പൊതു) ചട്ടങ്ങളിൽ പരാമർശിക്കുന്നുണ്ട്. പക്ഷെ, ദമ്പതികൾ രണ്ടുപേരും മരിച്ചാൽ വിവാഹം എങ്ങനെ രജിസ്റ്റർ ചെയ്യണമെന്ന് നിലവിലുള്ള നിയമങ്ങളിലോ ചട്ടങ്ങളിലോ പരാമർശിക്കുന്നില്ല. വിഷയത്തിൽ നിയമവകുപ്പിന്റെ പ്രത്യേക അഭിപ്രായം തേടിയ ശേഷമാണ് മന്ത്രിയുടെ ഇടപെടൽ. 2008ലെ ചട്ടങ്ങളിൽ ഇത് സംബന്ധിച്ച് വ്യവസ്ഥകൾ നിലവിലില്ലാത്തതും, വിവാഹം നടന്ന കാലത്ത് രജിസ്‌ട്രേഷൻ നിർബന്ധമല്ല എന്ന വസ്തുതയും പരിഗണിച്ചാണ് തീരുമാനം.

Also Read : ബാലതാരത്തിൽ നിന്നും നായികയിലേക്ക്! നയൻതാരാ ചക്രവർത്തിക്ക് ഈ ജന്മദിനം ഇരട്ടിമധുരം

മാനസിക വൈകല്യമുള്ള മകന്റെ സംരക്ഷണവും ഉപജീവനവും ഉറപ്പാക്കാൻ കുടുംബ പെൻഷൻ അനിവാര്യമാണെന്ന് കണ്ടാണ് പ്രത്യേക ഇടപെടലെന്ന് മന്ത്രി അറിയിച്ചു. നിയമങ്ങളും ചട്ടങ്ങളും ജനങ്ങളുടെ ഏറ്റവും അടിസ്ഥാനപരമായ ജീവൽപ്രശ്‌നങ്ങൾ പരിഹരിക്കുവാനും ആവശ്യങ്ങൾ നിറവേറ്റുവാനും വേണ്ടിയാണ്. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന ദമ്പതികൾക്ക് നേരിൽ ഹാജരാകാതെ തന്നെ വിവാഹം രജിസ്റ്റർ ചെയ്യാൻ പ്രത്യേക അനുമതി നൽകിയിരുന്നു. ഈ സൗകര്യം ഇപ്പോളും തുടരുന്നുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News