ജനങ്ങള്‍ക്കൊപ്പമെന്ന് വി.എസ്; വിഴിഞ്ഞവും പൂന്തുറയും സന്ദര്‍ശിച്ചു

ചുഴലിക്കാറ്റും കടല്‍ക്ഷോഭവും മൂലം ദുരിതമനുഭവിക്കുന്ന തീരുവനന്തപുരത്തെ തീരപ്രദേശങ്ങള്‍ വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. ജനങ്ങളുടെ ദുരിതങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുമെന്നും നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. 

Last Updated : Dec 4, 2017, 03:26 PM IST
ജനങ്ങള്‍ക്കൊപ്പമെന്ന് വി.എസ്; വിഴിഞ്ഞവും പൂന്തുറയും സന്ദര്‍ശിച്ചു

തിരുവനന്തപുരം: ചുഴലിക്കാറ്റും കടല്‍ക്ഷോഭവും മൂലം ദുരിതമനുഭവിക്കുന്ന തീരുവനന്തപുരത്തെ തീരപ്രദേശങ്ങള്‍ വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. ജനങ്ങളുടെ ദുരിതങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുമെന്നും നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. 

ജനങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്ന് അറിയിച്ച വി.എസ്, ഏതവസ്ഥയിലും ജനങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് പ്രഖ്യാപിച്ചു. 

മന്ത്രിമാരായ കടകമ്പള്ളി സുരേന്ദ്രന്‍, മേഴ്സിക്കുട്ടിയമ്മ എന്നിവര്‍ എത്തിയപ്പോള്‍ പ്രതിഷേധിച്ച പ്രദേശവാസികള്‍ വി.എസിന്‍റെ സന്ദര്‍ശനത്തോട് അനുകൂലമായ സമീപനമാണ് സ്വീകരിച്ചത്. 

Trending News