Wayanad Landslide: ഇനിയും കണ്ടെത്താനുള്ളത് 119 പേരെ; വയനാട് ദുരന്തത്തിൽ കാണാതായവരുടെ കരട് പട്ടിക പുതുക്കി

ക്യാമ്പുകളിൽ കഴിയുകയായിരുന്ന കുടുംബങ്ങളെ ചൊവ്വാഴ്ചയോടെ വാടക വീടുകളിലേക്ക് മാറ്റാൻ സർക്കാർ ആലോചിക്കുന്നുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Aug 18, 2024, 06:16 AM IST
  • ആദ്യം തയ്യാറാക്കിയ പട്ടികയിൽ 128 പേരാണ് ഉണ്ടായിരുന്നത്.
  • എന്നാൽ ഡിഎൻഎ ഫലം കിട്ടിത്തുടങ്ങിയതോടെ കണ്ടെത്താനുള്ളവരുടെ എണ്ണം വീണ്ടും കുറഞ്ഞു.
Wayanad Landslide: ഇനിയും കണ്ടെത്താനുള്ളത് 119 പേരെ; വയനാട് ദുരന്തത്തിൽ കാണാതായവരുടെ കരട് പട്ടിക പുതുക്കി

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവരുടെ കരട് പട്ടിക പുതുക്കി. പുതിയ കണക്ക് അനുസരിച്ച് 119 പേരെയാണ് ഇനിയും കമ്ടെത്താനുള്ളത്. ആദ്യം തയ്യാറാക്കിയ പട്ടികയിൽ 128 പേരാണ് ഉണ്ടായിരുന്നത്. എന്നാൽ ഡിഎൻഎ ഫലം കിട്ടിത്തുടങ്ങിയതോടെ കണ്ടെത്താനുള്ളവരുടെ എണ്ണം വീണ്ടും കുറഞ്ഞു.

അതേസമയം, ദുരന്തത്തെ തുടർന്ന് ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുകയായിരുന്ന കുടുംബങ്ങളെ ചൊവ്വാഴ്ചയോടെ വാടക വീടുകളിലേക്ക് മാറ്റാനാണ് അധികൃതർ ആലോചിക്കുന്നത്. നിലവിൽ ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്ന സ്കൂളുകളിൽ അധ്യയനം തുടങ്ങാനുമാണ് സർക്കാർ ആലോചന. 10 സ്കൂളുകളിലാണ് ഇപ്പോൾ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്നത്. നൂറിലധികം കുടുംബങ്ങൾ ഇതിനോടകം അവരുടെ ബന്ധു വീടുകളിലേക്കോ വാടകവീടുകളിലേക്കോ മാറിയതായാണ് സർക്കാർ കണക്ക്. 400 ൽ ഏറെ കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പുകളിൽ കഴിയുന്നുണ്ട്.

Also Read: Kerala Rain Update: അതിശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്; യെല്ലോ അലർട്ട് 9 ജില്ലകളിൽ

 

ദുരിതാശ്വാസക്യാമ്പുകളിൽ നിന്ന് വാടക വീടുകളിലേക്ക് മടങ്ങുന്നവർക്ക് 3 മാസത്തേക്കുള്ള ഭക്ഷ്യ കിറ്റും വീട്ടുസാമഗ്രികൾ അടങ്ങിയ പ്രത്യേക കിറ്റും നൽകുമെന്നാണ് സർക്കാർ പ്രഖ്യാപനം. കൂടാതെ ബാങ്ക് രേഖകൾ നഷ്ടപ്പെട്ടവർക്ക് അത് വീണ്ടെടുക്കാൻ ബാങ്കിംഗ് അദാലത്തും സംഘടിപ്പിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News