ഇടുക്കി: ഇടുക്കിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. സൂര്യനെല്ലി തിരുവള്ളുവർ കോളനിയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. രാവിലെ നടക്കാനിറങ്ങിയ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. സിങ്കുകണ്ടം കൃപാഭവനിൽ ബാബു (60) ആണ് കൊല്ലപ്പെട്ടത്.
രാവിലെ നടക്കാനിറങ്ങിയ ബാബു വീടിന് സമീപത്ത് വച്ച് തന്നെ കാട്ടാനയുടെ മുന്നിൽ അകപ്പെട്ടു. വെളിച്ചം കുറവായിരുന്നതിനാൽ ആന നിൽക്കുന്നത് ബാബു കണ്ടില്ല. വേനൽ കനത്തതോടെ വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് വർധിച്ചിരിക്കുകയാണ്. വന്യമൃഗ ശല്യത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...