യുവതിയെ കുമ്പസരിപ്പിക്കാന്‍ വൈദികന്‍ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയത് കണ്ടെന്ന് സാക്ഷിമൊഴി

പരാതിക്കാരിയായ യുവതിയുമായി തനിക്ക് അടുത്ത പരിചയമുണ്ട്. പലപ്പോഴും ആശ്രമത്തില്‍വെച്ച് കണ്ടിട്ടുണ്ട്. അവരെ കുമ്പസരിപ്പിച്ചിട്ടുണ്ടോ എന്ന്‍ ഓര്‍മ്മയില്ലെന്നും ഫാ. ജോബ്‌ മാത്യൂ പറഞ്ഞു.

Updated: Jul 12, 2018, 06:36 PM IST
യുവതിയെ കുമ്പസരിപ്പിക്കാന്‍ വൈദികന്‍ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയത് കണ്ടെന്ന് സാക്ഷിമൊഴി

കൊല്ലം: കുമ്പസരിക്കാന്‍ എത്തിയ യുവതിയെ താന്‍ പീഡിപ്പിച്ചിട്ടില്ലെന്ന് അറസ്റ്റിലായ വൈദികന്‍ ഫാ. ജോബ്‌ മാത്യൂ അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി ജോസി കെ. ചെറിയാന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. 

പരാതിക്കാരിയായ യുവതിയുമായി തനിക്ക് അടുത്ത പരിചയമുണ്ട്. പലപ്പോഴും ആശ്രമത്തില്‍വെച്ച് കണ്ടിട്ടുണ്ട്. അവരെ കുമ്പസരിപ്പിച്ചിട്ടുണ്ടോ എന്ന്‍ ഓര്‍മ്മയില്ലെന്നും ഫാ. ജോബ്‌ മാത്യൂ പറഞ്ഞു.

ഹൈക്കോടതി മുന്‍‌കൂര്‍ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന്‍ രണ്ടാം പ്രതിയായ ഫാ. ജോബ്‌ മാത്യൂവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം, പരാതിക്കാരിയായ യുവതി വൈദികന്‍റെ ആശ്രമത്തില്‍ എത്തിയിരുന്നതായി സാക്ഷിമൊഴി നല്‍കി. യുവതിയെ കുമ്പസരിപ്പിക്കാനായി വൈദികന്‍റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്‌ കണ്ടുവെന്നാണ് ദൃക്സാക്ഷി മൊഴി. സാക്ഷികളുടെ രഹസ്യമൊഴി ക്രൈംബ്രാഞ്ച് ഉടന്‍ രേഖപ്പെടുത്തും.