അമ്പലപ്പുഴ: രാജ്യത്തെ എല്ലാ മാധ്യമപ്രവര്‍ത്തകരെയും ഒരു കുടക്കീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ വർക്കിംഗ് ജേർണലിസ്റ്റ് ഓഫ് ഇന്ത്യയുടെ ആദ്യ സംസ്ഥാന സമ്മേളനം അമ്പലപ്പുഴയില്‍ നടന്നു.
അമ്പലപ്പുഴ ടൗൺ ഹാളിൽ നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം ഡബ്ല്യു ജെ ഐ ദേശീയ ഉപാധ്യക്ഷൻ സഞ്ജയ് കുമാര്‍ ഉപാദ്ധ്യായ നിര്‍ഹിച്ചു.ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ട്രേഡ് യൂണിയനായ ബിഎംഎസിനോട് ചേര്‍ന്നാണ് വര്‍ക്കിങ്ങ് ജേര്‍ണലിസ്റ്റ്‌സ് ഓഫ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്.
Also Read: Pothencode Sudheesh Murder Case: മുഖ്യ പ്രതി പിടിയിൽ; പിടി കൂടിയത് തമിഴ്‌നാട്ടിൽ നിന്നും
മാധ്യമപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള കൂട്ടായ്മയാണ് ബിഎംഎസ് പ്രസ്ഥാനത്തിന്റെ സംഘടനയായ വര്‍ക്കിങ് ജേര്‍ണലിസ്റ്റ് ഓഫ് ഇന്ത്യ എന്ന് സഞ്ജയ് കുമാര്‍ ഉപാദ്ധ്യായ അറിയിച്ചു. മാധ്യമപ്രവര്‍ത്തനം എന്ന ഒറ്റ ആശയത്തോടെയാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഏത് ഭാഗത്തായാലും മാധ്യമ പ്രവര്‍ത്തകര്‍ അഭിമുഖികരിക്കുന്ന പ്രശ്‌നങ്ങള്‍ ഒന്നാണെന്നും. ഇത് പരിഹരിക്കുകയെന്നതാണ് സംഘടനയുടെ ലക്ഷ്യമെന്നും എല്ലാ മാധ്യമ പ്രവര്‍ത്തകരുടെയും സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിയമ നിര്‍മ്മാണം, പെന്‍ഷന്‍ ലഭ്യമാക്കുക തുടങ്ങി നിരവധി കാര്യങ്ങളാണ് സംഘടനയ്ക്ക് മുന്നിലുള്ളതെന്ന് ഉപാദ്ധ്യായ വ്യക്തമാക്കി.
Also Read: സിനിമയെ വെല്ലുന്ന പ്രണയാർദ്രമായ വെഡ്ഡിംഗ് ഫോട്ടോഷൂട്ട്, ചിത്രങ്ങൾ വൈറൽ
സമ്മേളനത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ഷിജു തറയില്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ സമൂഹത്തില്‍ വിവിധ രംഗങ്ങളില്‍ മുദ്ര പതിപ്പിച്ച കലാ സാംസ്‌കാരിക രംഗത്തുള്ളവരെ ആദരിച്ചു.
1980 കളില്‍ കേരളത്തെ പിടിച്ചു കുലുക്കിയ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകത്തില്‍ ക്രിസ്തുവായി രംഗത്തെത്തിയ ശിവന്‍ അയോധ്യ. പഴയകാല നാടക നടിയായിരുന്ന മുത്തോലപുരം കമലം, സിനിമാ ഗാന രചയിതാവായ വിജയന്‍ നളന്ദ, ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ പ്രസിദ്ധനായ മധു ദേവസ്വം. ജ്യോതിഷ പണ്ഡിതനായ സതീശന്‍ ശാന്തി എന്നിവരെയാണ് ആദരിച്ചത്. കൂടാതെ ഡബ്ല്യു ജെ ഐയുടെ സംസ്ഥാന ഭാരവാഹികളേയും സമ്മേളനത്തില്‍ തിരഞ്ഞെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...