ചലച്ചിത്ര താരം കലിംഗ ശശി അന്തരിച്ചു

നാടക രംഗത്ത് തിളങ്ങി നിന്നിരുന്ന ശശി ഹാസ്യകഥാപാത്രത്തിലൂടെയാണ് ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചത്. 

Last Updated : Apr 7, 2020, 09:45 AM IST
ചലച്ചിത്ര താരം കലിംഗ ശശി അന്തരിച്ചു

കോഴിക്കോട്:  ചലച്ചിത്ര താരം കലിംഗ ശശി അന്തരിച്ചു.  അമ്പത്തിയോൻപത് വയസ്സായിരുന്നു. 

കരൾ രോഗത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപതിയിൽ ചികിത്സയിലിരിക്കുകയായിരുന്നു.  ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.  

നാടക രംഗത്ത് തിളങ്ങി നിന്നിരുന്ന ശശി ഹാസ്യകഥാപാത്രത്തിലൂടെയാണ് ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചത്. ഒന്നുംരണ്ടുമല്ല 25 വർഷമാണ് അദ്ദേഹം നാടകരംഗത്ത് പ്രവർത്തിച്ചത്.  500 ൽഅധികം നാടകങ്ങളിൽ അദ്ദേഹം അഭിനയിച്ചു.  

Also read: പ്രശസ്​ത സംഗീതസംവിധായകന്‍ എം. കെ. അര്‍ജുനന്‍ മാസ്​റ്റര്‍ അന്തരിച്ചു

വി. ചന്ദ്രകുമാർ എന്നായിരുന്നു ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്.  'പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നത്. 1998 ലാണ്  അദ്ദേഹം സിനിമയിലേക്ക് വന്നത് എങ്കിലും പച്ചപിടിക്കാൻ പറ്റിയില്ലായിരുന്നു. 

പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയിൻറ്, കേരള കഫെ, ഇന്ത്യൻ റുപ്പി, അമർ അക്ബർ ആന്റണി, ആമേൻ, ആദമിന്റെ മകൻ അബൂ, വെള്ളിമൂങ്ങ തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 

Trending News