Prithviraj: പൃഥ്വിരാജ് ആശുപത്രി വിട്ടു; ഇനി ഫിസിയോതെറാപ്പി

Prithviraj discharged from hospital: കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം പൂര്‍ണ ആരോഗ്യവാനാകുമെന്ന് ഡോക്ടർ അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Jun 28, 2023, 05:24 PM IST
  • മറയൂരില്‍ വെച്ച് ചിത്രത്തിലെ സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പൃഥ്വിരാജിന് കാലിന് പരിക്കേറ്റത്.
  • കെഎസ്ആര്‍ടിസി ബസിലെ സംഘട്ടന രംഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ തെന്നി വീഴുകയായിരുന്നു എന്നാണ് വിവരം.
  • പൃഥ്വിരാജിന്റെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ.
Prithviraj: പൃഥ്വിരാജ് ആശുപത്രി വിട്ടു; ഇനി ഫിസിയോതെറാപ്പി

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന്‍ പൃഥ്വിരാജ് ഡിസ്ചാര്‍ജ് ആയി. വലത് കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ വിപിഎസ് ലേക് ഷോര്‍ ഡയറക്ടര്‍ ഓഫ് ഓര്‍ത്തോപീജിക്‌സ് ആന്‍ഡ് ഹെഡ് ഓഫ് ജോയിന്റ് പ്രിസര്‍വേഷന്‍ ഡോ. ജേക്കബ് വര്‍ഗീസിന്റെ നേതൃത്വത്തിലാണ് സര്‍ജറിയ്ക്ക് വിധേയനാക്കിയത്. 

കാര്‍ട്ടിലേജ്, ക്രൂഷിയേറ്റ് ലിഗമെന്റ്, മെനിസ്‌കസ് റിപ്പയര്‍ എന്നിവയ്ക്ക് ശേഷം പൃഥ്വിരാജ് ഫിസിയോ തെറാപ്പിക്ക് വിധേയനായിരുന്നു. കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം പൂര്‍ണ ആരോഗ്യവാനാകുമെന്ന് ഡോ.ജേക്കബ് വര്‍ഗീസ് അറിയിച്ചു. ഫിസിയോ തെറാപ്പിയാണ് അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. 

ALSO READ: ഞാൻ ബുക്ക് വിൽക്കാൻപോയിട്ടുണ്ട്; ഗ്രാമത്തിൽ എൻസൈക്ലോപീഡിയ ആര് വാങ്ങാൻ,അന്ന് ബസിൽ നിന്നിറങ്ങിയോടി- അജു വർഗ്ഗീസ്

വിലയത്ത് ബുദ്ധയുടെ ഒരു ആക്ഷന്‍ സീക്വന്‍സ് ചിത്രീകരിക്കുന്നതിനിടെ ഒരു അപകടം സംഭവിച്ചെന്നും കീ ഹോള്‍ സര്‍ജറി ചെയ്‌തെന്നും പൃഥ്വിരാജ് തന്നെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കുറച്ച് മാസത്തേക്ക് വിശ്രമവും ഫിസിയോതെറാപ്പിയുമാണ് മുന്നിലുള്ളത്. ആ സമയം ക്രിയാത്മകമായി ഉപയോഗിക്കാന്‍ തന്റെ പരമാവധി ശ്രമിക്കും. പൂര്‍ണ്ണമായി സുഖം പ്രാപിക്കാനും എത്രയും വേഗം ജോലിയിലേക്ക് തിരികെ വരാനും പോരാടുമെന്നും ഈ അവസരത്തില്‍ സ്‌നേഹവും പ്രകടിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

മറയൂരില്‍ വെച്ച് ചിത്രത്തിലെ സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പൃഥ്വിരാജിന് കാലിന് പരിക്കേറ്റത്. കെഎസ്ആര്‍ടിസി ബസിലെ സംഘട്ടന രംഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ തെന്നി വീഴുകയായിരുന്നു എന്നാണ് വിവരം. പൃഥ്വിരാജിനെ ആദ്യം മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് എക്സ്റേയും സ്‌കാനിംഗും പൂര്‍ത്തിയാക്കിയ ശേഷം വൈകുന്നേരത്തോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

പൃഥ്വിരാജിന്റെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. ജി.ആര്‍ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ജയന്‍ നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാന ചിത്രമായ അയ്യപ്പനം കോശിയിലും അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് ജയന്‍ നമ്പ്യാര്‍. സച്ചി സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു വിലായത്ത് ബുദ്ധ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News