ചെന്നൈ: നടൻ ശരത് കുമാറിന്റെ പാർട്ടി ബിജെപിയിൽ ചേർന്നു. അഖിലേന്ത്യ സമത്വ മക്കൾ എന്ന പാർട്ടിയാണ് ബി ജെ പിയുമായി കൈകോർത്തിരിക്കുന്നത്. ശരത്കുമാറുമായി കേന്ദ്രമന്ത്രി എൽ. മുരുകൻ, മുൻ എംഎൽഎ എച്ച് രാജ, തമിഴ്നാട് ഇൻചാർജ് അരവിന്ദ് മേനോൻ എന്നിവർ നടത്തിയ രണ്ടാം ഘട്ട കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് ശരത് കുമാറിന്റെ പാർട്ടി ബജെപിയിൽ ചേർന്നത്. നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കുന്നതിന് വേണ്ടി ബിജെപിയുമായി സഹകരിക്കുവാൻ തീരുമാനിച്ചുവെന്ന് ശരത്കുമാർ പ്രസ്താവനയിൽ പറഞ്ഞു.
ALSO READ: വെള്ള സല്‍വാര്‍ സ്യൂട്ടില്‍ നോറ ഫത്തേഹി, ഹൃദയം കവരും ചിത്രങ്ങള്‍ വൈറല്‍
അതേസമയം ശരത് കുമാറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന ഫേസ്ബുക്ക് പോസ്റ്റുമായി തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ സോഷ്യൽ മീഡിയയിൽ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. സമത്വ മക്കൾ കക്ഷി സ്ഥാപക പ്രസിഡൻ്റ് ശരത്കുമാർ എൻഡിഎയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നു. തമിഴ്‌നാട് ബിജെപിക്ക് വേണ്ടി അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്. ശരത് കുമാറിന്റെ ബിജെപി പ്രവേശനം വരുന്ന തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രവർത്തനങ്ങൾക്ക് ചാലകശക്തിയാകുമെന്നാണ് അണ്ണാമലൈ കുറിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy