Good Bad Ugly Movie: അജിത് കുമാർ - ആദിക് രവിചന്ദ്രൻ ചിത്രം 'ഗുഡ് ബാഡ് അഗ്ലി'; നിർമാണം മൈത്രി മൂവി മേക്കേഴ്‌സ്

Good Bad Ugly movie: ആദിക് രവിചന്ദ്രൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.  

Last Updated : Mar 14, 2024, 11:24 PM IST
  • റോക്സ്റ്റാർ ദേവി ശ്രീ പ്രസാദ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നു.
  • ജൂണ്‍ 2024ൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും
  • 2025 പൊങ്കൽ റിലീസായാണ് ചിത്രം
Good Bad Ugly Movie: അജിത് കുമാർ - ആദിക് രവിചന്ദ്രൻ ചിത്രം 'ഗുഡ് ബാഡ് അഗ്ലി'; നിർമാണം മൈത്രി മൂവി മേക്കേഴ്‌സ്

ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സ് അജിത് കുമാറുമായി ഒരുമിക്കുന്നു. ആദിക് രവിചന്ദ്രൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ 'ഗുഡ് ബാഡ് അഗ്ലി'. റോക്സ്റ്റാർ ദേവി ശ്രീ പ്രസാദ് ചിത്രത്തിന്റെ മ്യുസിക്ക് കൈകാര്യം ചെയ്യുന്നു.

നിർമാതാവ് നവീൻ ഏർനെനിയുടെ വാക്കുകൾ ഇങ്ങനെ 'അജിത് കുമാർ സാറുമായി ഒരുമിക്കുന്നതിൽ അഭിമാനം. സംവിധായകൻ ആദിക് രവിചന്ദ്രന്റെ തിരക്കഥയും നറേഷനും അത്രമേൽ ഗംഭീരമായിരുന്നു. ഇത്രയും മനോഹരമായ സിനിമ ആരാധകരും സിനിമ സ്നേഹികൾക്കും ഒരുക്കുന്നതിൽ ഞങ്ങൾ സന്തോഷത്തിലാണ്.'

ALSO READ: സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ 'മന്ദാ​കിനി', സംവിധാനം വിനോദ് ലീല ! ഫസ്റ്റ് ലുക്ക് പുറത്ത്

മറ്റൊരു നിർമാതാവ് വൈ രവി ശങ്കറിന്റെ വാക്കുകൾ ഇങ്ങനെ 'അജിത് കുമാർ സാറുമായി വർക്ക് ചെയ്യുന്നതിൽ സന്തോഷം.  തന്റെ മുൻ ചിത്രങ്ങളിൽ നിന്നെല്ലാം ആദിക് രവിചന്ദ്രൻ എന്ന സംവിധായകന്റെ കലവിരുത് പ്രകടമായിരുന്നു. ഈ ചിത്രം അദേഹത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടെത്തിക്കും.'

സംവിധായകൻ ആദിക് രവിചന്ദ്രന്റെ വാക്കുകൾ ഇങ്ങനെ ' എല്ലാവരുടെ ജീവിതത്തിലും കരിയറിലും മറക്കാൻ കഴിയാത്ത ചില മുഹൂർത്തങ്ങളുണ്ടാകും. എന്നെ സംബന്ധിച്ചാണ് ഇതാണ് ആ സമയം. അജിത് കുമാർ സാറുമായി വർക്ക് ചെയ്യുന്നത് എന്റെ ഒരുപാട് വർഷത്തെ സ്വപ്നമാണ്. നവീൻ ഏർനെനി സാറിനും വൈ രവി ശങ്കർ സാറിനും അങ്ങനെയൊരു സാഹചര്യം ഒരുക്കിത്തന്നതിൽ ഒരുപാട് നന്ദി.'

ചിത്രത്തിൽ അത്രമേൽ വർഷങ്ങളുടെ പരിചയ സമ്പത്തുള്ളവരാണ് പ്രവർത്തിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നായി ഈ ചിത്രം മാറുന്നു. ജൂണ്‍ 2024ൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും. 2025 പൊങ്കൽ റിലീസിനാണ് ചിത്രം തയ്യാറെടുക്കുന്നത്. എഡിറ്റർ - വിജയ് വേലുകുട്ടി, സ്റ്റണ്ട് - സുപ്രീം സുന്ദർ , ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യുസർ - ദിനേശ് നരസിംഹൻ, പി ആർ ഒ - ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News