Kochi : ഷാജി കൈലാസ് - മോഹൻലാൽ (Shaji Kailas - Mohanlal) കൂട്ടുക്കെട്ടിലെത്തുന്ന ഏറ്റവും പുതിയ ചിത്രം എലോൺ വളരെ വ്യത്യസ്തമായ ഒരു കഥയാണ് അവതരിപ്പിക്കുന്നതെന്ന് മോഹൻലാൽ പറഞ്ഞു. ചിത്രത്തിൽ ആകെ അഭിനയിക്കുന്നത് താൻ മാത്രമായിരിക്കുമെന്നും മോഹൻലാൽ അറിയിച്ചു. ദി ക്യുവിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ വിവരം അറിയിച്ചത്.
മോഹൻലാലും (Mohanlal) ഷാജികൈലാസും (Shaji Kailas) 12 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും എലോണിനുണ്ട്. ആകെ പതിനെട്ട് ദിവസങ്ങൾ മാത്രം എടുത്താണ് ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയാക്കിയത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന 30 -മത് ചിത്രമാണിത്.
മോഹൻലാൽ -ജിത്തു ജോസഫ് കൂട്ടുകെട്ടിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ട്വൽത് മാനിന്റെ ഷൂട്ടിങ്ങിന് ശേഷമാണ് മോഹൻ ലാൽ എലോണിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രത്തിന്റെ തിരക്കഥാ ഒരുക്കിയിരിക്കുന്നത് രാജേഷ് ജയരാമനാണ്. ചിത്രത്തിൻറെ ടാഗ് ലൈനായി നൽകിയിരിക്കുന്നത് യഥാർത്ഥ നായകൻ എപ്പോഴും തനിച്ചാണ് എന്നാണ്
ഇതിന് മുമ്പും ഇതൊരു ഏകാംഗ ചിത്രമാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതാണ് ഇപ്പോൾ മോഹൻലാൽ സ്ഥിരീകരിച്ചിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ആദ്യ ചിത്രം നരസിംഹം ആയിരുന്നു,. നരസിംഹം സംവിധാനം ചെയ്തതും ഷാജി കൈലാസ് ആയിരുന്നു. ഷാജി കൈലാസും - മോഹൻലാലും ചേർന്ന് അവസാനം പുറത്തിറക്കിയ ചിത്രം റെഡ് ചിലിസ് ആയിരുന്നു.
ALSO READ: Marakkar Arabikkadalinte Simham: ബ്രഹ്മാണ്ഡ ചിത്രത്തെ ആവേശത്തോടെ വരവേറ്റ് ആരാധകർ
ആറാം തമ്പുരാന്‍, നരസിംഹം, നാട്ടുരാജാവ്, താണ്ഡവം, ബാബാ കല്യാണി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ മോഹൻലാൽ - ഷാജി കൈലാസ് കൂട്ടുക്കെട്ടിൽ എത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...