മോഹൻലാൽ മാത്രം അഭിനേതാവായി എത്തിയ ചിത്രമാണ് എലോൺ. ശബ്ദം കൊണ്ട് മറ്റ് താരങ്ങൾ ചിത്രത്തിന്റെ ഭാഗമാകുന്നുവെങ്കിലും അഭിനയിച്ചിരിക്കുന്നത് മോഹൻലാൽ മാത്രമാണ്. ഒരുപാട് നാളുകൾക്ക് ശേഷം ഷാജി കൈലാസ് - മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രമാണിത്. തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിന് വേണ്ടത്ര വിജയം സ്വന്തമാക്കാൻ സാധിച്ചില്ല. ജനുവരി 26ന് തിയേറ്ററിൽ റിലീസ് ആയ ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി പുറത്തുവിട്ടു. മാർച്ച് മൂന്ന് മുതൽ എലോൺ ഒടിടിയിൽ സ്ട്രീമിങ് തുടങ്ങുമെന്നാണ് റിപ്പോർട്ട്. ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്ന ഡിസ്നി ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക.
ഒടിടിയിൽ ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം വന്നിരുന്ന റിപ്പോർട്ട്. എന്നാൽ പിന്നീട് ചിത്രം തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യുകയായിരുന്നു. മോഹൻലാലിന്റെ ഒറ്റയാൾ പോരാട്ടമാണ് ഈ ചിത്രം. ശബ്ദമായി പൃഥ്വിരാജ്, മഞ്ജു വാര്യർ, സിദ്ദിഖ്, മല്ലിക സുകുമാരൻ തുടങ്ങിയവരും ഈ ചിത്രത്തിലുണ്ട്.
Also Read: Pranaya Vilasam Review: മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന പ്രണയം; 'പ്രണയ വിലാസം' റിവ്യൂ
12 വർഷങ്ങൾക്ക് ശേഷം മോഹൻലാലും ഷാജികൈലാസും വീണ്ടും ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും എലോണിനുണ്ട്. ആകെ പതിനെട്ട് ദിവസങ്ങൾ മാത്രം എടുത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിച്ച 30ാമത് ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് രാജേഷ് ജയരാമനാണ്. ആശിർവാദ് സിനിമാസിന്റെ ആദ്യ ചിത്രം നരസിംഹം ആയിരുന്നു. നരസിംഹം സംവിധാനം ചെയ്തതും ഷാജി കൈലാസ് ആയിരുന്നു. ഷാജി കൈലാസും - മോഹൻലാലും ചേർന്ന് അവസാനം പുറത്തിറക്കിയ ചിത്രം റെഡ് ചില്ലീസ് ആയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...