Barroz Movie Update : മോഹന്‍ലാലിന്‍റെ സംവിധാനത്തില്‍ പ്രണവ് അഭിനയിക്കുന്നു? ബറോസിന്റെ ലൊക്കേഷൻ വീഡിയോയെന്ന് സോഷ്യൽ മീഡിയ

ചിത്രത്തിൽ പ്രണവ് മോഹൻലാൽ അഭിനയിക്കുണ്ടോ എന്നതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും പുറത്തുവന്നിരുന്നില്ല. 

Written by - Zee Malayalam News Desk | Last Updated : Mar 23, 2023, 01:32 PM IST
  • മോഹൻലാലിൻറെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ അഭിനയിക്കുന്നതിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
  • റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ഇത് ബറോസിന്റെ ലൊക്കേഷൻ വീഡിയോയാണ്.
  • ചിത്രത്തിൽ പ്രണവ് മോഹൻലാൽ അഭിനയിക്കുണ്ടോ എന്നതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും പുറത്തുവന്നിരുന്നില്ല.
  • എന്നാൽ ഇപ്പോൾ ബറോസിന്റെ ലൊക്കേഷൻ വീഡിയോ എന്ന് കരുതുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.
Barroz Movie Update : മോഹന്‍ലാലിന്‍റെ സംവിധാനത്തില്‍ പ്രണവ് അഭിനയിക്കുന്നു? ബറോസിന്റെ ലൊക്കേഷൻ വീഡിയോയെന്ന്  സോഷ്യൽ മീഡിയ

മോഹൻലാൽ ആദ്യമായി സംവിധായകനായി എത്തുന്ന ചിത്രം ബറോസിന്റെ ലൊക്കേഷൻ വീഡിയോ എന്ന് സംശയിക്കുന്ന വീഡിയോ പുറത്തുവന്നു. മോഹൻലാലിൻറെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ അഭിനയിക്കുന്നതിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ഇത് ബറോസിന്റെ ലൊക്കേഷൻ വീഡിയോയാണ്. ചിത്രത്തിൽ പ്രണവ് മോഹൻലാൽ അഭിനയിക്കുണ്ടോ എന്നതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും പുറത്തുവന്നിരുന്നില്ല. എന്നാൽ ഇപ്പോൾ ബറോസിന്റെ ലൊക്കേഷൻ വീഡിയോ എന്ന് കരുതുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. 

ചിത്രത്തിൽ അന്താരാഷ്ട്ര സംഗീത പ്രതിഭ മാർക്ക് കിലൻ ഭാഗമാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. മോഹൻലാൽ തന്നെയാണ് ഈ വിവരം ഔദ്യോഗിക ഫേസ്ബുക് അക്കൗണ്ടിലൂടെ അറിയിച്ചത്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ഇതിനോടകം തന്നെ പൂർത്തിയായി കഴിഞ്ഞു. ചിത്രം ഏപ്രിൽ മാസത്തോട് കൂടി തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ALSO READ: Thuruth Movie: മൺസൂണിന് ശേഷം തുരുത്തുമായി സുരേഷ് ഗോപാൽ; ചിത്രം മാർച്ച് 31ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും

മോഹന്‍ലാല്‍ തന്നെ ടൈറ്റില്‍ വേഷത്തില്‍ എത്തുന്ന ചിത്രമാണ് ബറോസ്. 3ഡിയില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ക്യാമറാമാന്‍ സന്തോഷ് ശിവനാണ്. ജിജോ പുന്നോസിന്‍റെ തിരക്കഥയില്‍ ആരംഭിച്ച ചിത്രം ഇടയ്ക്ക് നിന്നുപോകുകയും പിന്നീട് ടി.കെ രാജീവ് കുമാറും മോഹന്‍ലാലും ചേര്‍ന്ന് പുതിയ തിരക്കഥ ഒരുക്കുകയുമായിരുന്നു.നവോദയയുമായി സഹകരിച്ചാണ് ഈ ബിഗ് ബജറ്റ് സിനിമ യാഥാര്‍ത്ഥ്യമാക്കുന്നത്. ആശിര്‍വാദ് സിനിമാസ് ആണ് പ്രധാന നിര്‍മാതാക്കള്‍. മറ്റ് ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കുമെന്നാണ് വിവരം.

2019 ഏപ്രിലില്‍ പ്രഖ്യാപിച്ച ചിത്രമാണ് ബറോസ്. ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. ബറോസ് അവതരിപ്പിക്കുന്നത് ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ആയിരിക്കുമെന്ന് ബിഗ് ബോസ് സീസണ്‍ നാല് വേദിയില്‍ മോഹൻലാൽ പറഞ്ഞിരുന്നു. "ഒരു ത്രീഡി ചിത്രമാണ് ബറോസ്. 

ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക.  ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്സ് ആൻഡ് ലൂസിയ, ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ. റാം എന്ന ജീത്തു ജോസഫ് ചിത്രമാണ് നിലവിൽ മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News