Bharatha Circus OTT Platform : ബിനു പപ്പുവും ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഭാരത സർക്കസ്. 2022 അവസാനത്തോടെ എത്തിയ ചിത്രം ഇന്ത്യയിൽ ഇതുവരെയായ ഒടിടിയിൽ എത്തിട്ടില്ല. 2023 മെയിൽ ഭാരത് സർക്കസ് ഇന്ത്യക്ക് പുറത്ത് സിംപ്ലി സൗത്ത് ഒടിടി പ്ലാറ്റ്ഫോമിലൂടെ സ്ട്രീം ചെയ്ത് തുടങ്ങിയിരുന്നു. ആമസോൺ പ്രൈം വീഡിയോയയിലൂടെ ചിത്രം ഇന്ത്യയിൽ സംപ്രേഷണം ചെയ്യുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഭാരത് സർക്കസ് പ്രൈം വീഡിയോയിൽ ലഭ്യമല്ല.
ഇപ്പോൾ ഏറെ വൈകിയെങ്കിലും ഭാരത് സർക്കസിന്റെ ഡിജിറ്റൽ സംപ്രേഷണം ഇന്ത്യയിലും ആരംഭിക്കാൻ ഒരുങ്ങുകയാണ്. മാനോരമ മാക്സാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ന് അർധരാത്രിയോടെ (ഫെബ്രുവരി 23) ഭാരത് സർക്കസ് സംപ്രേഷണം ചെയ്ത് തുടങ്ങും. തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം വിജയം നേടിയില്ല. സോഹൻ സീനുലാലാണ് ചിത്രം സംവിധാനം ചെയ്തത്. ബിനു പപ്പുവിന്റെ മകളുടെ ഫോണിൽ വരുന്ന ഒരു വാട്ട്സ്ആപ്പ് മെസ്സേജും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം.
മുഹാദ് വെമ്പായത്തിന്റേതാണ് കഥയും തിരക്കഥയും സംഭാഷണവും. ജാഫർ ഇടുക്കി, ആരാദ്യ ആൻ, മേഘ തോമസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. ബെസ്റ്റ് വേ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജിയാണ് ചിത്രം നിർമ്മിച്ചത്. 'അടവുകൾ അവസാനിക്കുന്നില്ല' എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈൻ. ബിനു കുര്യൻ ആണ് ക്യാമറ കൈകാര്യം ചെയ്തത്. സംഗീത സംവിധാനം നിർവഹിച്ചത് ബിജിപാൽ ആണ്.
എഡിറ്റർ വി. സാജൻ, പ്രൊഡക്ഷൻ കണ്ട്രോളർ ദീപക്ക് പരമേശ്വരൻ, കലാസംവിധാനം പ്രദീപ്, മേക്കപ്പ് റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം മനോഹർ, സൗണ്ട് ഡിസൈനിങ് ഡാൻ, കൊ.ഡയറക്ടർ പ്രകാശ് കെ.മധു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നസീർ കരന്തൂർ, പി.ആർ. ഒ എ എസ്. ദിനേശ്, സ്റ്റിൽ നിദാദ് കെ.എൻ, പബ്ലിസിറ്റി ഡിസൈൻ കോളിൻസ് ലിയോഫിൽ.
'ഡബിൾസ്' എന്ന സിനിമയിലൂടെയാണ് സോഹൻ സീനുലാൽ സ്വതന്ത്ര സംവിധായകനായത്. 2016ൽ വന്യം എന്ന സിനിമയ്ക്ക് ശേഷം സോഹൻ സംവിധാനം ചെയ്ത ചിത്രമാണ് ഭാരത സർക്കസ്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് സോഹൻ അഭിനയ രംഗത്തേക്ക് എത്തിയത്. ശേഷം പുതിയ നിയമം, തോപ്പിൽ ജോപ്പൻ, അച്ചായൻസ്, ഒരു കുട്ടനാടൻ ബ്ലോഗ്, എന്നീ സിനിമകളിലും സോഹൻ സീനുലാൽ അഭിനയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.