Bigg Boss Malayalam Season 5: 'ഞാൻ ആരെയും സുഖിപ്പിക്കാൻ ഒന്നും പറയാറില്ല, എന്താണെങ്കിലും തുറന്നു പറയും'; സാ​ഗർ വിഷയത്തിൽ ജുനൈസ്

Malayalam Bigg Boss Season 5: താൻ ഒറിജിനലാണെന്നും മറ്റുള്ളവരെ പോലെ ആരെയും ഷു​ഗർകോട്ട് ചെയ്ത് നിൽക്കാൻ താൽപര്യമില്ലെന്നും ജുനൈസ്. പ്രശ്നങ്ങൾ ഞങ്ങൾ പരിഹരിച്ചതാണെന്നും ജുനൈസ് പറഞ്ഞു.  

Written by - Zee Malayalam News Desk | Last Updated : Apr 27, 2023, 03:28 PM IST
  • പാവക്കൂത്ത് ടാസ്ക്കിനിടെ ബിഗ്ബോസ് വീട്ടിലെ ഏറ്റവും വലിയ കൂട്ടുകാരായ സാഗറും ജുനൈസും തമ്മിൽ വഴക്കുണ്ടായിരുന്നു.
  • സാ​ഗർ മനപ്പൂർവ്വം തന്നെ പുറത്താക്കാൻ ശ്രമിച്ചുവെന്ന് ജുനൈസ് ആരോപിക്കുകയായിരുന്നു.
  • ജുനൈസിന്റെ പേരുള്ള പാവയുമായി പോയ സാ​ഗർ നിയമം തെറ്റിച്ചതിന്റെ പേരിൽ മത്സരത്തിൽ നിന്നും പുറത്താകുകയായിരുന്നു
Bigg Boss Malayalam Season 5: 'ഞാൻ ആരെയും സുഖിപ്പിക്കാൻ ഒന്നും പറയാറില്ല, എന്താണെങ്കിലും തുറന്നു പറയും'; സാ​ഗർ വിഷയത്തിൽ ജുനൈസ്

ബി​ഗ് ബോസ് സീസൺ 5ൽ ഓരോ ദിവസം കഴിയുന്തോറും മത്സരം കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുകയാണ്. മത്സരാർത്ഥികളും കൂടുതൽ ശക്തരായിക്കൊണ്ടിരിക്കുകയാണ്. പുതിയ മത്സരങ്ങളുമായി ബി​ഗ് ബോസും വലിയ തയാറെടുപ്പിലാണ്. പാവക്കൂത്ത് എന്ന ടാസ്കാണ് ഇത്തവണ വീക്ക്ലി ടാസ്ക്കായി ബി​ഗ് ബോസ് മത്സരാർ‌ത്ഥികൾക്ക് നൽകിയത്. 

ഗാര്‍ഡന്‍ എരിയയില്‍ കുറേയേറെ പാവകള്‍ ബി​ഗ് ബോസ് ഒരുക്കി വച്ചിട്ടുണ്ട്. ഓരോ പാവയിലും ഓരോ മത്സരാർത്ഥിയുടെയും പേരും എഴുതി വച്ചിട്ടുണ്ട് ഒരു ബസര്‍ കേള്‍ക്കുമ്പോള്‍ പാവകളില്‍ ഒന്ന് എടുത്ത് നിശ്ചിത വഴിയിലൂടെ ഓടി 'ഡോള്‍ വീട്ടില്‍' അത് കൊണ്ടുപോയി വയ്ക്കണം. എന്നാല്‍ പാവ വയ്ക്കാന്‍ ഒരു സ്ലോട്ട് കുറവായിരിക്കും. രണ്ടാമത് ബസർ അടിക്കുമ്പോൾ ആരുടെ പാവയാണോ സ്ലോട്ടില്‍ വയ്ക്കാന്‍ കഴിയാതെ ആകുന്നത് അയാള്‍ പുറത്താകും. 

എന്നാൽ ഇതിൽ ആർക്കും അവരുടെ സ്വന്തം പേരെഴുതിയ പാവ എടുക്കാൻ അനുവാദമില്ല. മറ്റൊരാളുടെ പാവം വേണം എടുക്കാൻ. ആരെ പുറത്താക്കണം ആരെ മുന്നിൽ എത്തിക്കണം എന്നത് മറ്റൊരു വീട്ടിലെ അംഗത്തിന്‍റെ മനസ് പോലെയാണ്. അവസാനം ഈ ടാസ്‍കില്‍ അവശേഷിക്കുന്ന മൂന്നുപേര്‍ ക്യാപ്റ്റന്‍സി ടാസ്‍കിലേക്ക് തെരഞ്ഞെടുക്കപ്പെടും. 

Also Read: 2018 Trailer: ഇതൊരു മലയാള സിനിമയുടെ ട്രെയ്‌ലർ തന്നെയാണോ??? 2018 ട്രെയ്‌ലർ വമ്പൻ ഹിറ്റ് !!

പാവക്കൂത്ത് ടാസ്ക്കിനിടെ ബിഗ്ബോസ് വീട്ടിലെ ഏറ്റവും വലിയ കൂട്ടുകാരായ സാഗറും ജുനൈസും തമ്മിൽ വഴക്കുണ്ടായിരുന്നു. സാ​ഗർ മനപ്പൂർവ്വം തന്നെ പുറത്താക്കാൻ ശ്രമിച്ചുവെന്ന് ജുനൈസ് ആരോപിക്കുകയായിരുന്നു. ജുനൈസിന്റെ പേരുള്ള പാവയുമായി പോയ സാ​ഗർ നിയമം തെറ്റിച്ചതിന്റെ പേരിൽ മത്സരത്തിൽ നിന്നും പുറത്താകുകയായിരുന്നു. മനപ്പൂർവം അങ്ങനെ ചെയ്തിട്ടില്ല എന്ന് സാ​ഗർ പറഞ്ഞിട്ടും ജുനൈസ് അത് വിശ്വസിച്ചില്ല. പിന്നീട് സംഭവത്തിൽ ജുനൈസ് സാ​ഗറിനോട് മാപ്പ് പറഞ്ഞു.

പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച ശേഷം ഭക്ഷണം കഴിക്കുന്നതിനിടെ ഇത് വീണ്ടും ചർച്ചയായി. അഖിൽ മാരാർ, വിഷ്ണു, മനീഷ, ജുനൈസ്, ഒമർ ലുലു, നാദിറ, ശോഭ, അഞ്ജൂസ് എന്നിവർ കൂടിയിരിക്കുമ്പോഴാണ് ഇക്കാര്യം വീണ്ടും ചർച്ച ചെയ്തത്. ജുനൈസ് ചെയ്തത് മോശമായി പോയെന്നായിരുന്നു വിഷ്ണു പറഞ്ഞത്. മറ്റുള്ളവർ അവനെ തെറ്റിദ്ധരിച്ചാലും അവൻ അങ്ങനെ ചെയ്യില്ല എന്ന് പറ‍ഞ്ഞ് കൂടെ നിർത്തേണ്ടത് ജുനൈസ് ആയിരുന്നുവെന്ന് വിഷ്ണു പറഞ്ഞു. ശോഭ പറഞ്ഞതാണ് ജുനൈസ് കേട്ടത്. സാ​ഗറിനെക്കാളും ശോഭ പറഞ്ഞതിനെ ജുനൈസ് വിശ്വസിച്ചുവെന്ന് നാദിറയും പറഞ്ഞു. ഇതിന് ശോഭ കൃത്യമായ മറുപടിയും നൽകി.

ചിലരെ പോലെ തനിക്ക് ആരെയും സുഖിപ്പിച്ച് നിൽക്കാൻ അറിയില്ലെന്നായിരുന്നു ജുനൈസിന്റെ മറുപടി. താൻ ഒറിജിനലാണെന്നും അത് കൊണ്ട് എനിക്ക് ശരിയെന്ന് തോന്നുന്നത് ഞാൻ ചെയ്തു. പിന്നീട് അവന്റെ സത്യസന്ധത മനസിലാക്കാൻ തനിക്ക് സാധിച്ചുവെന്നും ജുനൈസ് പറ‍ഞ്ഞു. പഴയ ചില ടാസ്കുകളെ കുറിച്ചും എലിമിനേറ്റ് ആയിപ്പോയ മത്സരാർത്ഥികളെ കുറിച്ചുമൊക്കെ ഇതിനിടെ പരാമർശം ഉണ്ടായി. വിഷ്ണുവിനെയും അഖിൽ മാരാരെയും ടാർജറ്റ് ചെയ്തായിരുന്നു ജുനൈസ് സംസാരിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News