RDX Producers: വഞ്ചന, ഗൂഢാലോചന കുറ്റങ്ങൾ; ഒടുവിൽ ആര്‍ഡിഎക്‌സ് നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്തു

സിനിമാ നിർമ്മാണത്തിനായി അഞ്ജന 6 കോടി രൂപ നൽകി. എന്നാൽ വാ​ഗ്ദാനം ചെയ്ത 30 ശതമാനം ലാഭവിഹിതം നൽകിയില്ലെന്നാണ് പരാതിയിൽ പറയുന്നത്  

Written by - Zee Malayalam News Desk | Last Updated : Sep 1, 2024, 11:46 AM IST
  • തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശ പ്രകാരം ആര്‍ഡിഎക്‌സ് സിനിമയുടെ നിര്‍മാതകളായ സോഫിയ പോള്‍, ജെയിംസ് പോള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
  • തൃപ്പൂണിത്തുറ സ്വദേശിയും സിനിമയുടെ സഹനിര്‍മാതാവുമായ അഞ്ജന അബ്രഹാമിന്റെ പരാതിയിലാണ് നടപടി.
RDX Producers: വഞ്ചന, ഗൂഢാലോചന കുറ്റങ്ങൾ; ഒടുവിൽ ആര്‍ഡിഎക്‌സ് നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്തു

കൊച്ചി: ആര്‍ഡിഎക്‌സ് സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്ത് തൃപ്പൂണിത്തുറ പൊലീസ്. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശ പ്രകാരം ആര്‍ഡിഎക്‌സ് സിനിമയുടെ നിര്‍മാതകളായ സോഫിയ പോള്‍, ജെയിംസ് പോള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. തൃപ്പൂണിത്തുറ സ്വദേശിയും സിനിമയുടെ സഹനിര്‍മാതാവുമായ അഞ്ജന അബ്രഹാമിന്റെ പരാതിയിലാണ് നടപടി. 

6 കോടി രൂപയാണ് സിനിമയ്ക്കായി അഞ്ജന നൽകിയത്. 30 ശതമാനം ലാഭവിഹിതമായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ സിനിമ 100 കോടിയിലേറെ രൂപ കളക്ഷൻ നേടിയിട്ടും തനിക്ക് വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്ന് പരാതിക്കാരി പറയുന്നു. രാഷ്ട്രീയ സ്വാധീനമുള്ള ഇരുവരും തന്നെ ഭീഷണിപ്പെടുത്തിയെന്നും അഞ്ജന പരാതിയില്‍ പറയുന്നു. ആദ്യം കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചെങ്കിലും പരാതി സ്വീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്ന് അഞ്ജ വ്യക്തമാക്കി.

Also Read: Mukesh: ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടാൻ സാധ്യത; മുകേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷക്കെതിരെ പൊലീസ്

 

വ്യാജ രേഖകൾ ഉണ്ടാക്കി നിർമ്മാണ ചെലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ചു കാണിക്കുകയായിരുന്നു. സിനിമയുടെ ചെലവും വരുമാനവും സംബന്ധിച്ച് സാമ്പത്തിക രേഖകൾ പരിശോധിക്കാൻ അനുവദിച്ചില്ലെന്നും അഞ്ജനയുടെ പരാതിയിൽ പറയുന്നു. 2023ൽ ഓണം റിലീസായാണ് ആർഡിഎക്സ് എത്തിയത്. ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയിരുന്നു ചിത്രം. ഷെയ്ൻ നി​ഗം, ആന്റണി വർ​ഗീസ്, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നഹാസ് ഹിദായത്ത് ആണ് ചിത്രത്തിന്റെ സംവിധായകൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News