Sita Ramam: ദുൽഖർ ചിത്രം സീതാ രാമത്തിലെ പുതിയ ​ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

മലയാളത്തിൽ പെൺ പൂവേ, തേൻവണ്ടേ എന്നാണ് ​ഗാനത്തിന്റെ തുടക്കം. ശരത് നിത്യ മാമൻ എന്നിവരാണ് ഈ പാട്ട് പാടിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 8, 2022, 02:11 PM IST
  • ഓ സീതാ, ഹേയ് രാമാ എന്ന വരികളിലാണ് തെലുങ്കിൽ ​ഗാനം ആരംഭിക്കുന്നത്.
  • എസ്പിബി ചരണും രമ്യ ബെഹറയുമാണ് ​ഗായകർ.
  • ആനന്ത് ശ്രീറാം ആണ് വരികൾ എഴുതിയത്.
Sita Ramam: ദുൽഖർ ചിത്രം സീതാ രാമത്തിലെ പുതിയ ​ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

ദുൽഖർ സൽമാനും മൃണാൾ താക്കൂറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് സീതാ രാമം. മൂന്ന് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിലെ ഒരു ​ഗാനത്തിന്റെ പ്രൊമോ വീഡിയോ പുറത്തുവിട്ടു. മലയാളത്തിൽ പെൺ പൂവേ, തേൻവണ്ടേ എന്നാണ് ​ഗാനത്തിന്റെ തുടക്കം. ശരത് നിത്യ മാമൻ എന്നിവരാണ് ഈ പാട്ട് പാടിയിരിക്കുന്നത്. അരുൺ അലാത്തിന്റെ വരികൾക്ക് വിശാൽ ചന്ദ്രശേഖർ ആണ് സം​ഗീതം നൽകിയിരിക്കുന്നത്. 

ഓ സീതാ, ഹേയ് രാമാ എന്ന വരികളിലാണ് തെലുങ്കിൽ ​ഗാനം ആരംഭിക്കുന്നത്. എസ്പിബി ചരണും രമ്യ ബെഹറയുമാണ് ​ഗായകർ. ആനന്ത് ശ്രീറാം ആണ് വരികൾ എഴുതിയത്. തമിഴിൽ ഹേയ് സീതാ ഹേയ് രാമാ എന്നാണ് വരികൾ തുങ്ങുന്നത്. എസ്പിബി ചരണും സിന്ദൂരിയുമാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. വരികൾ എഴുതിയിരിക്കുന്നത് മദൻ കർക്കിയാണ്. ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ നിരവധി പേരാണ് പ്രൊമോ കണ്ടതും കമന്റ് ചെയ്തതും. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Dulquer Salmaan (@dqsalmaan)

ഗാനത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങിയ വിവരം ദുൽഖർ സൽമാൻ സോഷ്യൽ മീഡിയ അക്കൗണ്ടിൽ അറിയിച്ചിട്ടുണ്ട്. ചിത്രത്തിലെ ​ഗാനം നാളെ (മെയ് 9) പുറത്തിറങ്ങും. ദുൽഖർ സൽമാന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് സീതാ രാമം. 'സ്വപ്‌ന സിനിമ' ആണ് ചിത്രത്തിന്റെ നിർമ്മാണം. വൈജയന്തി മൂവീസ് അവതരിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് സീതാരാമം. ഹനു രാഘവപുടി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വൈകാരിക പശ്ചാത്തലത്തിൽ ഒരുക്കുന്ന പ്രണയകഥയാണ് ചിത്രമെന്നാണ് വിവരം. പി എസ് വിനോദ് ഛായാഗ്രഹണവും വൈഷ്ണവി റെഡ്ഡി കലാസംവിധാനവും സുനിൽ ബാബു പ്രൊഡക്ഷൻ ഡിസൈനും ശീതൾ ശർമ്മ വസ്ത്രാലങ്കാരവും നിർവ്വഹിച്ചിരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News