'Home' ഹിന്ദിയിലും, റീമേക്കുമായി അബൻടൻഷ്യയും ഫ്രൈഡേ ഫിലിം ഹൗസും

ഇന്ത്യയിലെ പ്രമുഖ നിർമാണക്കമ്പനിയായ അബൻടൻഷ്യ എന്റർടെയ്ൻമെന്റും ഫ്രൈഡേ ഫിലിം ഹൗസും ചേർന്നാണ് ചിത്രം ഹിന്ദിയിൽ നിർമിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 7, 2021, 12:50 PM IST
  • മലയാളികൾക്കിടയിൽ മാത്രമല്ല സിനിമ ലോകത്ത് മുഴുവൻ ചർച്ച‌യായ സിനിമയാണ് Home.
  • തെന്നിന്ത്യൻ സംവിധായകൻ എ ആർ മുരു​ഗദോസ് അടക്കം നിരവധി പേരാണ് ചിത്രത്തിന് അഭിനന്ദനവുമായി രം​ഗത്തെത്തിയിരുന്നത്.
  • വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് ആയിരുന്നു ചിത്രത്തിന്റെ നിർമ്മാണം.
'Home' ഹിന്ദിയിലും, റീമേക്കുമായി അബൻടൻഷ്യയും ഫ്രൈഡേ ഫിലിം ഹൗസും

സിനിമ ആസ്വാദകരുടെ ഇടയിൽ ഏറെ ചർച്ച ആയ ചിത്രമാണ് റോജിൻ തോമസ് (Rojin Thomas) സംവിധാനം ചെയ്ത Home. വിജയ് ബാബുവിന്റെ (Vijay Babu) ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് (Friday Film House) ആയിരുന്നു ചിത്രത്തിന്റെ നിർമ്മാണം (Production). ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് (Remake) ചെയ്യാനൊരുങ്ങുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്ത്യയിലെ പ്രമുഖ നിർമാണക്കമ്പനിയായ അബൻടൻഷ്യ എന്റർടെയ്ൻമെന്റും (Abundantia Entertainment) ഫ്രൈഡേ ഫിലിം ഹൗസും ചേർന്നാണ് ചിത്രം ഹിന്ദിയിൽ നിർമിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ആദ്യ ബോളിവുഡ് പ്രോജക്ട് കൂടിയാണിത്.

മലയാളികൾക്കിടയിൽ മാത്രമല്ല സിനിമ ലോകത്ത് മുഴുവൻ ചർച്ച‌യായ സിനിമയാണ് ഇത്. തെന്നിന്ത്യൻ സംവിധായകൻ എ ആർ മുരു​ഗദോസ് അടക്കം നിരവധി പേരാണ് ചിത്രത്തിന് അഭിനന്ദനവുമായി രം​ഗത്തെത്തിയിരുന്നത്. 

Also Read: #Home : ഹോം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തു, പ്രധാന കഥപാത്രങ്ങളായി ഇന്ദ്രൻസും ശ്രീനാഥ് ഭാസിയും

ബോളിവുഡിന്റെ ഭാ​ഗമാകാണമെന്നുള്ള ആ​ഗ്രഹം ഹോം സാധ്യമാക്കി തന്നു, ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വിവരം പുറത്തുവിട്ട് കൊണ്ട് വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു. മുംബൈ ടൈംസിൽ വന്ന റിമേക്ക് വാർത്തയുടെ ചിത്രവും പോസ്റ്റിനൊപ്പം താരം പങ്കുവച്ചിട്ടുണ്ട്. 

Also Read: Home Movie Official Trailer- "ഇത് നീ വിശ്വസിച്ചില്ലെങ്കിൽ ഇനി പറയാൻ പോവുന്നത് നീ വിശ്വസിക്കത്തേയില്ല"

"21 വർഷം മുമ്പ് ഞാൻ മുംബൈയിൽ കരിയർ ആരംഭിച്ചപ്പോൾ, മുംബൈ ടൈംസിന്റെ ഒന്നാം പേജിൽ ഇടംനേടാനും എന്നെങ്കിലും ഒരിക്കൽ ബോളിവുഡിന്‍റെ ഭാഗമാകാനും സ്വപ്നം കണ്ടിരുന്നു."ഹോം" അത് സാധ്യമാക്കി തന്നു. എന്റെ യാത്രയിൽ ഒപ്പമുണ്ടായിരുന്ന എല്ലാവരെയും ഈ നിമിഷത്തിൽ ഓർക്കുന്നു. ജീവിതത്തിലെ എല്ലാ ഉയർച്ചകളും താഴ്ചകളും എന്നെ ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു. അങ്കമാലി ഡയറീസിന് ശേഷം വീണ്ടും അബൻടൻഷ്യയുമായി നിർമ്മാണ പങ്കാളിയാകാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം. ഹിന്ദി റീമേക്കിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് ഹോം എത്തുന്നത് കാത്തിരിക്കുകയാണ്" - വിജയ് ബാബു 

ഹോം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നതിനായി ഫ്രൈഡെ ഫിലിം ഹൗസുമായി കൈകോർക്കുന്നുവെന്ന് അബൻടൻഷ്യ എന്റർടെയ്ൻമെന്റും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഷെർണി, ശകുന്തള ദേവി, എയർലിഫ്റ്റ്, ടോയ്‌ലറ്റ് ഏക് പ്രൈം കഥ, ഷെഫ്, നൂർ, ബ്രീത് ഇൻടു ദി ഷാഡോസ് തുടങ്ങിയ ചിത്രങ്ങൾ അബൻടൻഷ്യ എന്റർടെയ്ൻമെന്റ് നിർമിച്ചതാണ്. 

Also Read: Home Movie Online : റിലീസായി മണിക്കൂറുകൾക്കുള്ളിൽ ഇന്ദ്രൻസ് ചിത്രം ഹോമിന്റെയും വ്യാജപതിപ്പ് ഓൺലൈനിൽ എത്തി 

ഇന്ദ്രൻസ് (Indrans) പ്രധാന കഥാപാത്രമായ HOME ഓഗസ്റ്റ് 19നായിരുന്നു ആമസോണ്‍ പ്രൈമില്‍ (Amazon Prime) റിലീസ് ചെയ്തത്. ചിത്രത്തിൽ ഇന്ദ്രന്‍സിനെ കൂടാതെ മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, വിജയ് ബാബു, നസ്‌ലന്‍, ശ്രീകാന്ത് മുരളി, കൈനകരി തങ്കരാജ്, ദീപ തോമസ്, ജോണി ആന്റണി എന്നിവരും മുഖ്യ വേഷങ്ങൾ അവതരിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News