IFFK 2022: ചലച്ചിത്രമേള അവസാനിക്കാൻ ഇനി മൂന്നു നാൾ; നാളെ പ്രദർശനത്തിനെത്തുന്നത് 69 ചിത്രങ്ങൾ

മാലി ട്വിസ്റ്റ്, എ ഹീറോ, ഫ്രാൻസ്, ബെല്ലാർഡ് ഓഫ് വൈറ്റ് കൗ ,107 മദേഴ്സ് തുടങ്ങിയ ചിത്രങ്ങളാണ് ബുധനാഴ്ച അഭ്രപാളിയിലെത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 22, 2022, 05:31 PM IST
  • നാളെ മാർച്ച് 23 ബുധനാഴ്ച എത്തുന്നത് 69 ചിത്രങ്ങൾ.
  • ലോക സിനിമ വിഭാഗത്തിൽ നിന്നുള്ള 25 ചിത്രങ്ങളും ഇതോടൊപ്പം പ്രദർശനത്തിനെത്തും.
  • ആറാം ദിനത്തിൽ റേപ്പിസ്റ്റ് ഉൾപ്പെടെ 50 ചിത്രങ്ങളുടെ അവസാന പ്രദർശനവും നടക്കും.
IFFK 2022: ചലച്ചിത്രമേള അവസാനിക്കാൻ ഇനി മൂന്നു നാൾ; നാളെ പ്രദർശനത്തിനെത്തുന്നത് 69 ചിത്രങ്ങൾ

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ 26-ാമത് പതിപ്പിന് തിരശ്ശീല വീഴാൻ മൂന്ന് ദിവസം ബാക്കിനിൽക്കെ നാളെ മാർച്ച് 23 ബുധനാഴ്ച എത്തുന്നത് 69 ചിത്രങ്ങൾ. ലോക സിനിമ വിഭാഗത്തിൽ നിന്നുള്ള 25 ചിത്രങ്ങളും ഇതോടൊപ്പം പ്രദർശനത്തിനെത്തും. ആറാം ദിനത്തിൽ റേപ്പിസ്റ്റ് ഉൾപ്പെടെ 50 ചിത്രങ്ങളുടെ അവസാന പ്രദർശനവും നടക്കും. ചലച്ചിത്രമേള നടക്കുന്ന എല്ലാ വേദികളിലും വൻ പ്രേക്ഷക പങ്കാളിത്തമാണ് ദൃശ്യമാകുന്നത്.

പുരുഷാധിപത്യത്തിനെതിരെ ഒരു യുവതി നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന അൽബേനിയൻ ചിത്രം ഹൈവ്, മാലിയുടെ പശ്ചാത്തലത്തിലെ പ്രണയകഥ മാലി ട്വിസ്റ്റ്, എ ഹീറോ, ഫ്രാൻസ്, ബെല്ലാർഡ് ഓഫ് വൈറ്റ് കൗ ,107 മദേഴ്സ് തുടങ്ങിയ ചിത്രങ്ങളാണ് ബുധനാഴ്ച അഭ്രപാളിയിലെത്തുന്നത്. ലൈംഗികാതിക്രമത്തിനിരയായ അധ്യാപികയുടെ ജീവിതം പ്രമേയമാക്കിയ അപർണ സെൻ ചിത്രം ദി റേപ്പിസ്റ്റ് ഉൾപ്പെടെ 50 ചിത്രങ്ങളുടെ മേളയിലെ അവസാന പ്രദർശനത്തിനും ബുധനാഴ്ച വേദിയാകും.

ALSO READ : IFFK 2022: നിറഞ്ഞ സദസുകൾ, കൂടുതൽ ആസ്വാദ്യകരമായി ചലച്ചിത്രമേള അഞ്ചാം ദിനത്തിൽ

ഇനെസ് മരിയ  ബരിയോന്യുവോയുടെ സ്പാനിഷ് ചിത്രമായ കമീലിയ കംസ് ഔട്ട് റ്റുനൈറ്റ്, അൻറ്റൊണെറ്റാ കുസിജനോവിചിന്റെ ക്രോയേഷ്യൻ ചിത്രമായ മുറിന, നതാലി അൽവാരെസ് മെസെൻന്റെ ക്ലാര സോള, റഷ്യൻ ചിത്രം ക്യാപ്റ്റൻ വോൾകൊനോഗോവ് എസ്കേപ്പ്ഡ്, വിനോദ് രാജിന്റെ കൂഴങ്കൽ എന്നീ മത്സര ചിത്രങ്ങളുടെ മേളയുടെ അവസാന പ്രദർശനവും ബുധനാഴ്ച നടക്കും. മലയാള ചിത്രങ്ങളായ ബനേർഘട്ട, നായാട്ട് ,അവനവിലോന, വുമൺ വിത്ത് എ മൂവീ ക്യാമറ, സണ്ണി എന്നീ ചിത്രങ്ങളും ഇതോടൊപ്പം പ്രദർശനത്തിന് എത്തുന്നുണ്ട്.

ചലച്ചിത്ര മേള തുടങ്ങി അഞ്ചാം ദിവസം പിന്നിടുമ്പോൾ വൻ പ്രേക്ഷക പങ്കാളിത്തമാണ് എല്ലാ വേദികളിലും പ്രകടമാകുന്നത്. പുതുതലമുറയിലെ ആളുകൾ സിനിമയെ ഗൗരവത്തോടെ കണ്ട് വിലയിരുത്തി ചർച്ചചെയ്താണ് മുന്നോട്ടുപോകുന്നത്. ഒരു തിയേറ്ററിൽ നിന്നും മറ്റൊരു തീയേറ്ററിലേക്ക് ഓടിയെത്തി സിനിമ കാണുന്ന ഇന്ന് നിരവധി സിനിമാ പ്രേമികളും ഇക്കൂട്ടത്തിലുണ്ട്. മുഖ്യ വേദിയായ ടാഗോർ തിയേറ്ററിൽ വൈകുന്നേരങ്ങളിൽ നടക്കുന്ന സ്റ്റേജ്ഷോകൾക്കും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. മേളയുടെ സമാപന സമ്മേളനം 25ന് വൈകിട്ട് നടക്കും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News