National Film Award: മമ്മൂട്ടിയെ തഴഞ്ഞതോ? ജൂറി അം​ഗം എം.ബി പദ്മകുമാർ പറയുന്നു

പുരസ്കാരത്തിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും മമ്മൂട്ടിയുടെ ഒരു സിനിമ പോലും മത്സരരംഗത്ത് ഉണ്ടായിരുന്നില്ലെന്നും എം.ബി പദ്മകുമാർ വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Aug 17, 2024, 03:04 PM IST
  • പുരസ്കാരത്തിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടില്ല
  • ദക്ഷിണേന്ത്യന്‍ പ്രാദേശിക ജൂറി മമ്മൂട്ടിയുടെ സിനിമകള്‍ അയച്ചിട്ടില്ല
  • 2022ല്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം മമ്മൂട്ടിക്കായിരുന്നു
National Film Award: മമ്മൂട്ടിയെ തഴഞ്ഞതോ? ജൂറി അം​ഗം എം.ബി പദ്മകുമാർ പറയുന്നു

മമ്മൂട്ടിയുടെ ഒരു സിനിമ പോലും മത്സരരംഗത്ത് ഉണ്ടായിരുന്നില്ലെന്ന് കേന്ദ്ര ജൂറി അം​ഗം എം.ബി പദ്മകുമാർ. പുരസ്കാരത്തിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും മമ്മൂട്ടി സിനിമകള്‍ മത്സരത്തിന് അയക്കാത്തതിൽ തനിക്ക് വിഷമം ഉണ്ടെന്നും മലയാളത്തിന് വലിയൊരു പുരസ്കാരം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.

70ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്. 2022ലെ സിനിമകളെയാണ് പുരസ്കാരത്തിന് പരി​ഗണിച്ചത്. കാന്താര എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുളള പുരസ്‌കാരം റിഷബ് ഷെട്ടി നേടി. എന്നാൽ മികച്ച നടനുള്ള മത്സരത്തിൽ റിഷബും മമ്മൂട്ടിയും മത്സരിക്കുന്നതായി അവസാന നിമിഷം വരെ വാർത്തകൾ പ്രചരിച്ചിരുന്നു. 

2022ല്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം മമ്മൂട്ടിക്കായിരുന്നു. നൻ പകൽ നേരത്ത് മയക്കം എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്കാരം ലഭിച്ചത്. എന്നാല്‍ നന്‍പകല്‍ നേരത്ത് മയക്കം, പുഴു, റോഷാക്ക് തുടങ്ങി ആ വര്‍ഷം പുറത്തിറങ്ങിയ മമ്മൂട്ടിയുടെ സിനിമകളൊന്നും കേന്ദ്ര ജൂറിയുടെ പരിഗണനയില്‍ വന്നിട്ടില്ല.

Read Also: കാലിടറി സെബി മേധാവി; മാധബി പുരി ബുച്ച് അനധികൃത വരുമാനം നേടുന്നതായി റിപ്പോർട്ട്

സിനിമ സ്‌ക്രീന്‍ ചെയ്ത് അയക്കേണ്ട ദക്ഷിണേന്ത്യന്‍ പ്രാദേശിക ജൂറി മമ്മൂട്ടിയുടെ സിനിമകള്‍ അയച്ചിരുന്നില്ലെന്ന് കേന്ദ്ര ജൂറി വ്യക്തമാക്കി. രണ്ടു സമിതികളായിരുന്നു ദക്ഷിണേന്ത്യന്‍ സിനിമകള്‍ പരിശോധിക്കാനായി ഉണ്ടായിരുന്നത്. സുശാന്ത് മിശ്ര ചെയര്‍മാനായുള്ള സമിതിയില്‍ രവീന്ദര്‍, മുര്‍ത്താസ അലിഖാന്‍, മലയാളികളായ എം.ബി പത്മകുമാര്‍, സന്തോഷ് ദാമോദരന്‍ എന്നിവരായിരുന്നു അംഗങ്ങള്‍. ബാലു സലൂജ ചെയര്‍മാനായുള്ള രണ്ടാം സമിതിയില്‍ രാജ് കണ്ടുകുറി, പ്രദീപ് കേച്ചാനറു, കൗസല്യ പൊട്ടൂറി, ആനന്ദ് സിങ് എന്നിവരായിരുന്നു അംഗങ്ങള്‍.

അതേ സമയം മികച്ച സാങ്കേതിക മേന്മയുള്ള ചിത്രങ്ങളാണ് ദക്ഷിണേന്ത്യയിൽ നിന്നെത്തിയതെന്ന് ജൂറി അംഗം ആന്‍മോള്‍ ബാവെ പറഞ്ഞു. ബ്രഹ്മാസ്ത്രം, പൊന്നിയില്‍ സെല്‍വൻ തുടങ്ങിയവ അതിശയിപ്പിക്കുന്ന സിനിമകളാണെന്നും മലയാള ചിത്രം ആട്ടം ഗംഭീര സിനിമയാണെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക ജൂറി അയയ്ക്കാത്തതു കൊണ്ടാവാം മമ്മൂട്ടിയുടെ സിനിമകള്‍ കാണാതിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

മികച്ച ചിത്രം ഉൾപ്പെടെ മൂന്ന് അവാർഡുകളാണ് മലയാള ചിത്രമായ ആട്ടം സ്വന്തമാക്കിയത്. അതേസമയം മികച്ച മലയാള ചലച്ചിത്രമായി സൗദി വെള്ളക്കയെ തിരഞ്ഞെടുത്തു. സിനിമയിലെ ​ഗാനത്തിന് ബോബൈ ജയശ്രീ മികച്ച പിന്നണി ​ഗായികയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News