Kuri Movie: വിഷ്ണു ഉണ്ണികൃഷ്ണന്റെ കുറി ഒടിടിയിൽ; സൺ നെക്സ്റ്റിൽ സ്ട്രീമിങ് തുടങ്ങി

സൺ നെക്സ്റ്റിലാണ് കുറി സ്ട്രീമിങ് തുടങ്ങിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 30, 2022, 02:22 PM IST
  • കൊക്കേഴ്സ് മീഡിയ & എൻ്റർടെയ്ൻമെൻ്റ്സ് ആണ് ചിത്രം നിർമ്മിച്ചത്.
  • ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ ചെയ്തിരിക്കുന്നത് കെ.ആർ.പ്രവീൺ ആണ്.
  • സുരഭി ലക്ഷ്മി, അതിഥി രവി, വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്‌, സാഗർ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും അഭിനയിക്കുന്നു.
Kuri Movie: വിഷ്ണു ഉണ്ണികൃഷ്ണന്റെ കുറി ഒടിടിയിൽ; സൺ നെക്സ്റ്റിൽ സ്ട്രീമിങ് തുടങ്ങി

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായെത്തിയ ചിത്രമാണ് കുറി. ചിത്രം ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്. സൺ നെക്സ്റ്റിലാണ് കുറി സ്ട്രീമിങ് തുടങ്ങിയിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യമായി പോലീസ് വേഷത്തിലെത്തിയ ചിത്രമാണ് കുറി. ജൂലൈ എട്ടിന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം വേണ്ടത്ര വിജയം നേടിയില്ല. കൊക്കേഴ്സ് മീഡിയ & എൻ്റർടെയ്ൻമെൻ്റ്സ് ആണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ ചെയ്തിരിക്കുന്നത് കെ.ആർ.പ്രവീൺ ആണ്. കുറിയിൽ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം സുരഭി ലക്ഷ്മി, അതിഥി രവി, വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്‌, സാഗർ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും അഭിനയിക്കുന്നു. 

വണ്ടിപ്പെരിയാറിലും പരിസരങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ഒരു ഫാമിലി സസ്പെൻസ് ത്രില്ലർ ചിത്രമാണ് കുറി. ബി.കെ ഹരിനാരായണന്റെ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് വിനു തോമസാണ്. സന്തോഷ്‌ സി പിള്ളയാണ് ഛായഗ്രാഹകൻ. എഡിറ്റിങ് - റഷിൻ അഹമ്മദ്. പ്രൊജക്റ്റ്‌ ഡിസൈനർ - നോബിൾ ജേക്കബ്, ആർട്ട്‌ ഡയറക്ടർ - രാജീവ്‌ കോവിലകം, സംഭാഷണം - ഹരിമോഹൻ ജി, കോസ്റ്റ്യൂം - സുജിത് മട്ടന്നൂർ, മേക്കപ്പ് - ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ - വൈശാഖ് ശോഭൻ & അരുൺ പ്രസാദ്, കാസ്റ്റിംഗ് ഡയറക്ടർ - ശരൺ എസ്.എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രകാശ് കെ മധു.

Oru Thekkan Thallu Case : അടുത്ത തല്ല് ഇതാ! ഒരു തെക്കൻ തല്ല് കേസ് ട്രെയിലർ

ബിജു മേനോൻ റോൽൻ മാത്യു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി നവാഗതനായ ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ഒരു തെക്കൻ തല്ല് കേസിന്റെ ട്രെയിലർ പുറത്തിറങ്ങി. ഓണത്തിന് ഒരു ഓണത്തല്ല് എന്ന് തോന്നിപ്പിക്കും വിധമാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ട്രെയിലർ അവതരിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ എട്ടിന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. ജി.ആർ ഇന്ദു ഗോപൻറെ പ്രശസ്തമായ നോവൽ അമ്മിണിപ്പിള്ള വെട്ടു കേസാണ് തെക്കൻ തല്ല് കേസ് എന്ന പേരിൽ സിനിമയായി അവതരിപ്പിക്കുന്നത്.

Also Read: Cobra Movie : വിക്രമിന്റെ കോബ്രയുടെ ആകെ ദൈര്‍ഘ്യത്തിലും കണക്കിന്റെ വിസ്‌മയം

 

80 കളിലെ ഒരു തീരദേശ ഗ്രാമത്തിൽ നടക്കുന്ന വൈകാരികമായ സംഭവവികാസങ്ങളെ  മാസ്സും ആക്ഷനോടും കൂടിയാണ് സംവിധായകൻ ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. നവാ​ഗതനായ ശ്രീജിത്ത് എൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്രോ ഡാഡിയുടെ രചയീതാക്കളിൽ ഒരാളാണ് ശ്രീജിത്ത് എൻ.  ചിത്രത്തിൽ  പത്മപ്രിയ, നിമിഷ സജയൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

E4 എന്റർടെയ്ൻമെന്റ് എന്റർടൈൻമെൻറ്സും സൂര്യ ഫിലിമിസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജി.ആർ.ഇന്ദുഗോപന്റെ കഥയിൽ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് പിന്നാടനാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് മധു നീലകണ്ഠനാണ്.

ഒരിടവേളയ്ക്ക് ശേഷം പത്മപ്രിയ സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.  ബിജു മേനോന്റെ ഇതുവരെ ഇറങ്ങിയതിൽ വെച്ച് ഏറ്റവും കൂടുതൽ ബഡ്ജറ്റ് ഉള്ള ചിത്രമാണ് ഒരു തെക്കൻ തല്ല് കേസ്. ജി.ആർ ഇന്ദു ഗോപൻറെ പ്രശസ്തമായ നോവൽ അമ്മിണിപ്പിള്ള വെട്ടു കേസാണ് സിനിമയായി ഒരുക്കുന്നത്. ചിത്രത്തിൻറെ പോസ്റ്ററുകളും മറ്റും സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ബിജു മേനോന്റെ ഒരു തെക്കൻ തല്ല് കേസ്‌.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News