അബൂബക്കർ ഹാജിക്ക് 11 ബീവിമാർ! മരക്കാർ മലയാളത്തിലെ ഡിലീറ്റഡ് സീൻ പുറത്ത്... മറ്റ് ഭാഷകളിൽ ഡിലീറ്റ് ചെയ്യാത്ത സീൻ

മരക്കാരും പട്ടുമരക്കാരും സാമൂതിരിയുടെ സദസിൽ വച്ച് മാമുക്കോയ അവതരിപ്പിച്ച അബൂബക്കര്‍ ഹാജിയെ പരിചയപ്പെടുന്ന രം​ഗമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 22, 2021, 03:59 PM IST
  • മോഹൻലാൽ, സിദ്ദിഖ്, നന്ദു, മാമൂക്കോയ എന്നിവർ ചേർന്നുള്ള ഹാസ്യ രം​ഗമാണ് പുറത്തിറങ്ങിയിരിക്കുന്നത്.
  • ചിത്രീകരണത്തിന് ശേഷം മോണിറ്ററിൽ നോക്കി അത് വിലയിരുത്തുന്ന പ്രിയദർശനെയും വീഡിയോയുടെ അവസാനം കാണാൻ സാധിക്കും.
  • ഈ രം​ഗം മലയാളത്തിൽ നിന്നും മാത്രമേ നീക്കം ചെയ്തിട്ടുള്ളൂ എന്നാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകൾ വ്യക്തമാക്കുന്നത്.
അബൂബക്കർ ഹാജിക്ക് 11 ബീവിമാർ! മരക്കാർ മലയാളത്തിലെ ഡിലീറ്റഡ് സീൻ പുറത്ത്... മറ്റ് ഭാഷകളിൽ ഡിലീറ്റ് ചെയ്യാത്ത സീൻ

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ നിന്ന് ഡിലീറ്റ് ചെയ്ത രം​ഗത്തിന്റെ ചിത്രീകരണ വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. മോഹൻലാൽ, സിദ്ദിഖ്, നന്ദു, മാമൂക്കോയ എന്നിവർ ചേർന്നുള്ള ഹാസ്യ രം​ഗമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രീകരണത്തിന് ശേഷം മോണിറ്ററിൽ നോക്കി അത് വിലയിരുത്തുന്ന പ്രിയദർശനെയും വീഡിയോയുടെ അവസാനം കാണാൻ സാധിക്കും. 

 

മരക്കാരും പട്ടുമരക്കാരും സാമൂതിരിയുടെ സദസിൽ വച്ച് മാമുക്കോയ അവതരിപ്പിച്ച അബൂബക്കര്‍ ഹാജിയെ പരിചയപ്പെടുന്ന രം​ഗമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ഈ രം​ഗം മലയാളത്തിൽ നിന്നും മാത്രമേ നീക്കം ചെയ്തിട്ടുള്ളൂ എന്നാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകൾ വ്യക്തമാക്കുന്നത്. ഒടിടിയിലും ഇറങ്ങിയ ചിത്രത്തിന്റെ മറ്റു ഭാഷാപതിപ്പുകളില്‍ ഈ രം​ഗം കണ്ടിരുന്നുവെന്ന് പ്രേക്ഷകരില്‍ പലരും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. 

Also Read: മമ്മൂട്ടിയ്ക്കും കുടുംബത്തിനും ആശ്വാസം, സ്ഥലം പിടിച്ചെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

ഡിസംബർ 2നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. ഡിസംബർ 17ന് ആമസോൺ പ്രൈമിലും ചിത്രം റിലീസ് ആയിരുന്നു. പ്രണവ് മോഹൻലാൽ, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

Also Read: Ajagajantharam | കാത്തിരിപ്പുകൾക്ക് ഒടുവിൽ ഉത്സവക്കാഴ്ച്ചകളുമായി അജഗജാന്തരം നാളെ തീയേറ്ററുകളിൽ

100 കോടിയാണ് മരക്കാറിന്റെ മുടക്കുമുതൽ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രം റിലീസിന് മുൻപ് തന്നെ ആറ് ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. റിലീസിന് മുമ്പേ ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News