Barroz Release: 'ബറോസ്' റിലീസ് തടയണം; മോഹൻലാൽ ചിത്രത്തിനെതിരെ ഹർജി, കാരണം ഇതാണ്!

മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമാണ് 3ഡിയിൽ ഒരുങ്ങുന്ന ബറോസ്

Written by - Zee Malayalam News Desk | Last Updated : Oct 11, 2024, 03:46 PM IST
  • സംവിധായകനും നടനുമായ മോഹന്‍ലാല്‍, ജിജോ പുന്നൂസ്, ടി കെ രാജീവ് കുമാര്‍, നിർമാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ക്കെതിരെ ജോര്‍ജ് കേസ് കൊടുത്തിട്ടുണ്ട്.
  • 2024 ജൂലൈയിൽ പകര്‍പ്പവകാശ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജോര്‍ജ് മോഹന്‍ലാല്‍ അടക്കം 4 പേര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
Barroz Release: 'ബറോസ്' റിലീസ് തടയണം; മോഹൻലാൽ ചിത്രത്തിനെതിരെ ഹർജി, കാരണം ഇതാണ്!

കൊച്ചി: മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. പലതവണയായി ചിത്രത്തിന്റെ റിലീസ് നീണ്ടുപോകുകയാണ്. ഇപ്പോഴിതാ ബറോസിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുകയാണ്. പ്രവാസി ജോര്‍ജ് തുണ്ടിപ്പറമ്പില്‍ ആണ് സിനിമയ്ക്കെതിരെ എറണാകുളം ജില്ലാ കോടതിയില്‍ ഹർജി നല്‍കിയിരിക്കുന്നത്. ‘ബറോസ്, ഗാര്‍ഡിയന്‍ ഓഫ് ദ ഗാമാസ് ട്രഷര്‍’ എന്ന സിനിമ തന്റെ ‘മായ’ എന്ന നോവലിന്റെ പകര്‍പ്പവകാശ ലംഘനമാണെന്ന് ജോര്‍ജ് ഹർജിയിൽ ആരോപിച്ചു.

സംവിധായകനും നടനുമായ മോഹന്‍ലാല്‍, ജിജോ പുന്നൂസ്, ടി കെ രാജീവ് കുമാര്‍, നിർമാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ക്കെതിരെ ജോര്‍ജ് കേസ് കൊടുത്തിട്ടുണ്ട്. 2024 ജൂലൈയിൽ പകര്‍പ്പവകാശ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജോര്‍ജ് മോഹന്‍ലാല്‍ അടക്കം 4 പേര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. പ്രശ്‌നം പരിഹരിക്കുന്നതുവരെ ചിത്രം റിലീസ് ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 2024 ഓഗസ്റ്റ് 11 ന് നല്‍കിയ വക്കീല്‍ നോട്ടീസിനുള്ള മറുപടിയില്‍ അണിയറക്കാർ പകര്‍പ്പവകാശ ലംഘനം നിഷേധിച്ചിരുന്നു. എന്നാല്‍ തന്റെ കൃതിയുടെ തനിപ്പകര്‍പ്പാണ് ചിത്രമെന്നാണ് ജോർജ് നൽകിയ ഹർജിയിൽ ആരോപിക്കുന്നത്.

മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വാസ്‌കോഡി ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമായാണ് മോഹന്‍ലാല്‍ എത്തുക. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും ഫാര്‍സ് ഫിലിംസും ചേര്‍ന്നാണ് ഇന്ത്യയ്ക്ക് പുറത്തും ചിത്രം വിതരണത്തിന് എത്തിക്കുന്നത്. 3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്.

2019 ഏപ്രിലിലാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏകദേശം 170 ദിവസത്തോളം നീണ്ടുനിന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സന്തോഷ് ശിവനാണ്. ഇന്ത്യയിലെ ആദ്യത്തെ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ബറോസ് ഒരുങ്ങുന്നത്. എഡിറ്റിംഗ് - ശ്രീകര്‍ പ്രസാദ്, സംഗീതം - ലിഡിയന്‍ നാദസ്വരം, പശ്ചാത്തല സംഗീതം - മാര്‍ക്ക് കിലിയന്‍, ക്രിയേറ്റീവ് ഹെഡ് - ടി.കെ രാജീവ് കുമാര്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

 

Trending News