Nalla Samayam : ഒമർ ലുലുവിന്റെ 'നല്ല സമയം' ഈ വർഷവസാനം മുതൽ; ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

 Nalla Samayam Movie Release Date ഇത് മൂന്നാം തവണയാണ് നല്ല സമയം സിനിമയുടെ റിലീസ് തീയതി അണിയറ പ്രവർത്തകർ നീട്ടുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 5, 2022, 06:31 PM IST
  • നേരത്തെ ചിത്രം നവംബർ 18ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു.
  • പിന്നീട് റിലീസ് തീയതി നീണ്ട് പോകുകയായിരുന്നു.
  • ഇർഷാദ് അലിയും വിജീഷും കേന്ദ്ര കഥാപാത്രങ്ങളായി ഒരുക്കുന്ന ചിത്രത്തിൽ അഞ്ച് പുതുമുഖ നായികമാരെയാണ് നല്ല സമയത്തിലൂടെ സംവിധായകൻ ഒമർ ലുലു മലയാള സിനിമയിലേക്ക് അവതരിപ്പിക്കുന്നത്.
  • കലന്തൂർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കലന്തൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Nalla Samayam : ഒമർ ലുലുവിന്റെ 'നല്ല സമയം' ഈ വർഷവസാനം മുതൽ; ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി : ഒമർ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ നല്ല സമയത്തിന്റെ പുതിയ റിലീസ് പ്രഖ്യാപിച്ചു. ഡിസംബർ 30 മുതൽ ചിത്രം തീയറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. നേരത്തെ ചിത്രം നവംബർ 18ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. പിന്നീട് റിലീസ് തീയതി നീണ്ട് പോകുകയായിരുന്നു. ഇർഷാദ് അലിയും വിജീഷും കേന്ദ്ര കഥാപാത്രങ്ങളായി ഒരുക്കുന്ന ചിത്രത്തിൽ അഞ്ച് പുതുമുഖ നായികമാരെയാണ് നല്ല സമയത്തിലൂടെ സംവിധായകൻ ഒമർ ലുലു മലയാള സിനിമയിലേക്ക് അവതരിപ്പിക്കുന്നത്. കലന്തൂർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കലന്തൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 

ചിത്രത്തിന്റെ ട്രെയിലർ നേരത്തെ അവതരിപ്പിച്ചിരുന്നു. ഒരു ഫൺ സ്റ്റോണർ എന്ന തലത്തിലാണ് നല്ല സമയം ഒരുക്കിയിരിക്കുന്നതെന്ന് മനസ്സിലാക്കുവിധമാണ് അണിയറ പ്രവർത്തകർ ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ഇർഷാദ്, വിജീഷ് എന്നിവരെ കൂടാതെ നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങൾ ആണ് നായിക വേഷങ്ങളിൽ എത്തുന്നത്. ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ അടക്കം ഉള്ള താരങ്ങൾ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കും.

ALSO READ : Gold Movie: കുശുമ്പും, പുച്ഛവും, തേപ്പും; ഗോൾഡ് നെഗറ്റീവ് റിവ്യൂ എല്ലാരും കാണണമെന്ന് അൽഫോൺസ് പുത്രൻ

അതേസമയം ഒമർ ലുലു ചിത്രം മറ്റൊരു വിവാദത്തിൽ അകപ്പെട്ടിരുന്നു. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് കോഴിക്കോട് ഒരു സ്വകാര്യ മാളിൽ വെച്ച് സംഘടിപ്പിക്കാനിരുന്ന അണിയറ പ്രവർത്തകർക്ക് പിന്നീട് ആ പരിപാടി ഉപേക്ഷിക്കേണ്ടി വന്നു. ട്രെയിലർ ലോഞ്ച് പരിപാടിക്ക് അതിഥിയായി നടി ഷക്കീല എത്തുന്നത് സുരക്ഷ പ്രശ്നങ്ങൾക്ക് വഴി ഒരുക്കുമെന്ന് മാൾ അധികൃതർ സിനിമയുടെ അണിയറ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. തുടർന്ന് മാളിന്റെ നടപടിക്കെതിരെ സംവിധായകനും സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരും രംഗത്തെത്തിയിരുന്നു.

സിനിമയിലെ 5 പുതുമുഖ നായികമാരെ അവതരിപ്പിച്ചുകൊണ്ടുള്ള പ്രൊമോ ഗാനം അണിയറ പ്രവർത്തകർ നേരത്തെ പുറത്ത് വിട്ടിരുന്നു. ഫ്രീക്ക് ലുക്കിൽ ഫ്രണ്ട്സുമായി എന്ന റാപ്പ് ഗാനമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. നടി മറീന മൈക്കളും ബിഗ് ബോസ് താരം ജാസ്മിൻ മൂസയും പ്രൊമോ ഗാനത്തിൽ എത്തുന്നുണ്ട്. 

നല്ല സമയത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സിനു സിദ്ദാർത്താണ്. ഒമർ ലുലുവും നവാഗതയായ ചിത്രയും ചേർന്നാണ് നല്ല സമയത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജീവ് ആലുങ്കലിന്റെ വരികൾക്ക് സിദ്ധാർഥ് ശങ്കറും തിരക്കഥ രചയ്താക്കളിൽ ഒരാളായ ചിത്രയും ചേർന്നാണ് സംഗീതം നൽകയിരിക്കുന്നത്. പി ആർ ഓ പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News