വരുന്നത് കിടിലൻ ഒടിടി റിലീസുകൾ: പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങൾ ഇനി ജൂണിൽ

2 മാസം കൊണ്ട് ഏകദേശം 50 ഓളം ചിത്രങ്ങൾ മലയാളം ഉൾപ്പെടെ മറ്റു ഇന്ത്യൻ ഭാഷകളിലായി റിലീസ് ചെയ്തിട്ടുണ്ട്.

Written by - Zee Hindustan Malayalam Desk | Last Updated : May 21, 2021, 10:03 PM IST
  • ഫാന്റസി ഡ്രാമ എന്ന നിലയിൽ ഏറെ രസകരമായ മൂഹൂർത്തങ്ങളുളള സണ്ണി വെയ്ൻ ചിത്രമാണ് അനുഗ്രഹീതൻ ആൻ്റണി
  • കുടുംബ പ്രേക്ഷകരുടെ ഇഷ്ടനായിക മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചതുർമുഖം ഏപ്രിൽ 8ന് തിയേറ്റർ റിലീസ് ചെയ്ത ചിത്രമാണ്
  • സംവിധായകൻ കാർത്തിക് സുബ്ബരാജും ധനുഷും ആദ്യമായി ഒന്നിക്കുന്ന തമിഴ് ചിത്രമാണ് ജഗമേ തന്തിരം
വരുന്നത് കിടിലൻ ഒടിടി റിലീസുകൾ: പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങൾ ഇനി ജൂണിൽ

കോവിഡ് (Covid19) വരട്ടെ ഒടിടി ഉണ്ടല്ലോ എന്ന മട്ടിലായിരുന്നും ലോക്ക് ഡൌണിൽ സിനിമകളുടെ വരവ്. 2 മാസം കൊണ്ട് ഏകദേശം 50 ഓളം ചിത്രങ്ങൾ മലയാളം ഉൾപ്പെടെ മറ്റു ഇന്ത്യൻ ഭാഷകളിലായി റിലീസ് ചെയ്തിട്ടുണ്ട്. ജൂണിൽ വരാനിരിക്കുന്ന ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചതുർമുഖം, അനുഗ്രഹീതൻ ആൻ്റണി, തമിഴ് ചിത്രം ജഗമേ തന്തിരം എന്നീ സിനിമകളാണ്  ജൂണിൽ റിലീസ് ചെയ്യുന്നത്.കുടുംബ പ്രേക്ഷകരുടെ ഇഷ്ടനായിക മഞ്ജു വാര്യർ  കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചതുർമുഖം ഏപ്രിൽ 8ന് തിയേറ്റർ റിലീസ് ചെയ്ത ചിത്രമാണ് കോവിഡ് രൂക്ഷമായതിനാൽ പ്രദർശനം നിർത്തിവെച്ചിരുന്നു. മലയാളത്തിലാദ്യമായി ടെക്നോ- ഹൊറർ എന്ന വിഭാഗത്തിൽ എടുത്ത ചിത്രം.

ALSO READ:  Happy Birthday Mohanlal: നടൻ മോഹൻലാലിന് പിറന്നാള്‍ ആശംസകൾ അറിയിച്ച് സരിഗമപയുടെ മത്സരാർഥികൾ

ഫാന്റസി ഡ്രാമ എന്ന നിലയിൽ ഏറെ രസകരമായ മൂഹൂർത്തങ്ങളുളള  സണ്ണി വെയ്ൻ ചിത്രമാണ് അനുഗ്രഹീതൻ ആൻ്റണി. സണ്ണിക്കൊപ്പം ഒരു നായയും പ്രധാന കഥാപാത്രമാവുന്ന ചിത്രം ഇപ്പോൾ ഒടിടി റിലീസിനൊരുങ്ങുന്നു. റിലീസ് തിയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും  ജൂണിൽ ചിത്രം പ്രതീക്ഷിക്കാം.

 

ALSO READ: Kala ആമസോൺ പ്രൈം വീഡിയോയിൽ എത്തുന്നു, ടൊവിനോ തോമസ് ചിത്രത്തിന്റെ മലയാളത്തിനൊപ്പം തമിഴ് പതിപ്പും ഇറങ്ങും

സംവിധായകൻ കാർത്തിക് സുബ്ബരാജും ധനുഷും ആദ്യമായി ഒന്നിക്കുന്ന തമിഴ് ചിത്രമാണ് ജഗമേ തന്തിരം. സന്തോഷ് നാരായണൻ ഈണം നൽകി ചിത്രത്തിന്റേതായി പുറത്തിറങ്ങിയ രണ്ട് ഗാനങ്ങളും വലിയ ഹിറ്റാണ്.  ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയിലാണ് ആരാധകർ. ചിത്രം നേരിട്ട് ഒടിടി വഴി റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. എന്നാൽ സിനിമ തിയേറ്ററിലിരുന്ന് ആസ്വദിക്കണമെന്ന ആവശ്യമായി ആരാധകർ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 
 
 
 
 
 
 
 

More Stories

Trending News