Porattu Movie : തിരക്കഥ മോഷ്ടിച്ചു; സൈജു കുറിപ്പിന്റെ പൊറാട്ട് നാടകം സിനിമയ്ക്ക് വിലക്ക്

Porattu Movie Ban : ശുഭം എന്ന സിനിമയുടെ സംവിധായകനും നിർമാതവുമാണ് സൈജു കുറുപ്പ് ചിത്രത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്  

Written by - Zee Malayalam News Desk | Last Updated : Nov 7, 2023, 10:11 PM IST
  • തിരക്കഥ മോഷ്ടിച്ചാണ് സിനിമ നിർമിച്ചിരിക്കുന്നതെന്നാണ് ആരോപണം.
  • സംവിധായകൻ വിവിയൻ രാധാകൃഷ്ണനും നിർമാതാവ് അഖിൽ ദേവുമാണ് പൊറാട്ട് നാടകത്തിനെതിരെ കോടതിയിൽ പരാതി നൽകിയിരിക്കുന്നത്.
  • വിവിയന്റെ ശുഭം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയാണ് പൊറാട്ട് നാടകത്തിന്റേതായി ഉപയോഗിച്ചിരിക്കുന്നതെന്നാണ് ആരോപണം
Porattu Movie : തിരക്കഥ മോഷ്ടിച്ചു; സൈജു കുറിപ്പിന്റെ പൊറാട്ട് നാടകം സിനിമയ്ക്ക് വിലക്ക്

സൈജു കുറുപ്പ് നായകനാക്കികൊണ്ട് നവാഗതനായ സഫ്രോൺ ഒരുക്കുന്ന ചിത്രമാണ് പൊറാട്ട് നാടകം. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രം റിലീസിനടക്കുമ്പോൾ വിവാദത്തിൽ ഉൾപ്പെട്ടിരിക്കുകയാണ്. സിനിമയുടെ റിലീസിനും സെൻസറിങ്ങിനും വിലക്കേർപ്പെടുത്തി. പകർപ്പവകാശ നിയമം പ്രകാരം എറണാകുളം ഫസ്റ്റ് ക്സാസ് അഡീഷണൽ ഡിസ്ട്രിക് ആൻഡ് സെക്ഷൻസ് കോടതിയാണ് സിനിമയ്ക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. തിരക്കഥ മോഷ്ടിച്ചാണ് സിനിമ നിർമിച്ചിരിക്കുന്നതെന്നാണ് ആരോപണം. സംവിധായകൻ വിവിയൻ രാധാകൃഷ്ണനും നിർമാതാവ് അഖിൽ ദേവുമാണ് പൊറാട്ട് നാടകത്തിനെതിരെ കോടതിയിൽ പരാതി നൽകിയിരിക്കുന്നത്. 

വിവിയന്റെ ശുഭം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയാണ് പൊറാട്ട് നാടകത്തിന്റേതായി ഉപയോഗിച്ചിരിക്കുന്നതെന്നാണ് ആരോപണം. ശുഭം സിനിമയാക്കാൻ നിർമാതാവ് അഖിൽ ദേവിന്റെ എൽഎസ്ഡി പ്രൊഡക്ഷൻസുമായി വിവിയൻ കാരറിൽ ഏർപ്പെടുകയും ചെയ്തിരുന്നു. സിനിമയ്ക്ക് വേണ്ടി വിവിയൻ സൈജു കുറിപ്പിനെ സമീപിക്കുകയും തിരക്കഥ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ പൊറാട്ട് നാടകം സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷൻ നടക്കുമ്പോഴാണ് തങ്ങളുടെ തിരക്കഥ തട്ടിയെടുത്ത വിവരം അറിയിന്നതെന്ന്. തുടർന്നാണ് കോടതിയെ സമീപിക്കുന്നതെന്ന് നിർമാതാവ് അഖിൽ ദേവ് അറിയിച്ചു.

ALSO READ : Salaar Movie : പൃഥ്വിരാജ് പ്രൊഡക്ഷൻസ് ഒറ്റയ്ക്ക് സലാർ കേരളത്തിൽ എത്തിക്കും

"മനുഷ്യത്വമില്ലാത്ത രീതിയിൽ സിനിമ മേഖലയിൽ ഈയിടെയായി ഇത്തരം കേസുകൾ നിരവധിയുണ്ട് , എന്ത് ചെയ്യണെമന്നറിയാതെയും, ഭീഷണികളും കാരണം ആരും ഇതു പുറത്തു പറയാറില്ല , ഇത്തരത്തിൽ സ്വാർത്ഥ ചിന്താഗതിയോടെ മറ്റുള്ളവരുടെ കഴിവുകളും അംഗീകാരങ്ങളും തട്ടിയെടുത്ത് ജനമധ്യത്തിൽ പേരെടുത്ത് നിൽക്കുന്നവരെ ഒറ്റപ്പെടുത്തുക"  അഖിൽ ദേവ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News