See Picz: ഇതാ, സൗബിന്‍റെ കുഞ്ഞ് ഒര്‍ഹാന്‍!!

കുഞ്ചാക്കോ ബോബനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് സൗബിൻ.

Last Updated : Jun 14, 2019, 01:33 PM IST
 See Picz: ഇതാ, സൗബിന്‍റെ കുഞ്ഞ് ഒര്‍ഹാന്‍!!

പ്രേമം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മലയാള ചലച്ചിത്ര ആരാധകരുടെ മനം കവര്‍ന്ന നടനാണ്‌ സൗബിന്‍ ഷാഹിര്‍. 

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സൗബിന്‍ നേടുകയും ചെയ്തു. 

അഭിനയത്തിലും സംവിധാനത്തിലും തിളങ്ങി നില്‍ക്കുന്ന സൗബിന് ആണ്‍ക്കുഞ്ഞ് ജനിച്ച വിവരം ഏറെ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരുന്നത്. 

കുഞ്ഞിനെ കാണാനായി നാളുകളായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ, കുഞ്ഞിന്‍റെ ഫോട്ടോകള്‍ തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് സൗബിന്‍. 

ഒര്‍ഹാന്‍ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന്‍റെ ചിത്രമാണ് സൗബിന്‍ ആരാധകര്‍ക്കായി പങ്കു വച്ചിരിക്കുന്നത്. 

 
 
 
 

 
 
 
 
 
 
 
 
 

#mashallah

A post shared by Soubin Shahir (@soubinshahir) on

ഒരു മാസം പ്രായമായ ഒർഹാനെയുമെടുത്ത് നില്‍ക്കുന്ന സൗബിന്‍റെയും ഭാര്യ ജാമിയയുടെയും ചിത്രമാണ് താരം പങ്കു വച്ചിരിക്കുന്നത്. 

ചലച്ചിത്ര താരങ്ങളായ കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്‌, വിനയ് ഫോര്‍ട്ട്‌ എന്നിവര്‍ താരത്തിന് ആശ൦സകള്‍ നേര്‍ന്ന് രംഗത്തെത്തി.

2017 ഡിസംബര്‍ 16 നായിരുന്നു സൗബിനും കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറും തമ്മിലുള്ള വിവാഹം നടന്നത്. 

ജോൺ പോൾ സംവിധാനം ചെയ്യുന്ന അമ്പിളി, ഭദ്രൻ സംവിധാനം ചെയ്യുന്ന ജൂതന്‍ എന്നിവയാണ് സൗബിന്‍ നായകവേഷത്തിലെത്തുന്ന പുതിയ ചിത്രങ്ങള്‍. 

കുഞ്ചാക്കോ ബോബനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് സൗബിൻ.

Trending News