Thangalaan Movie : വേഷപകർച്ചയ്ക്ക് വിക്രം വിസ്മയമാണ്'; പാ രഞ്ജിത്ത് ചിത്രം തങ്കലാന്റെ മേക്കിങ് വീഡിയോ പുറത്ത്

Vikram Movie Thanglaan Making Video : ചിയാൻ വിക്രം പാ രഞ്ജിത്ത് കൂട്ടുകെട്ടിൽ  ഒരുങ്ങുന്ന തങ്കലാൻ സിനിമയുടെ എസ്ക്ലൂസീവ് മേക്കിങ് വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 17, 2023, 02:52 PM IST
  • തങ്കലാനിലൂടെയാണ് വിക്രവും പാ രഞ്ജിത്തും ആദ്യമായി ഒന്നിക്കുന്നത്
  • ഗ്രീൻ സ്റ്റുഡിയോസാണ് ചിത്രം നിർമിക്കുന്നത്
  • മലയാളി താരം പാർവതി തിരുവോത്താണ് ചിത്രത്തിൽ നായികയായി എത്തുന്നത്
Thangalaan Movie : വേഷപകർച്ചയ്ക്ക് വിക്രം വിസ്മയമാണ്'; പാ രഞ്ജിത്ത് ചിത്രം തങ്കലാന്റെ മേക്കിങ് വീഡിയോ പുറത്ത്

ചിയാൻ വിക്രമും പാ രഞ്ജിത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം തങ്കലാന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ടു. വിക്രത്തിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ആരെയും ഞെട്ടിക്കുന്നതും ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നതുമായ രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്ന് വ്യക്തമാക്കുവിധത്തിലുള്ള ദൃശ്യങ്ങളാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ട മേക്കിങ് വീഡിയോയിലൂടെ സൂചിപ്പിക്കുന്നത്

മലയാളി താരം പാർവതി തിരുവോത്താണ് തങ്കലാനിലെ നായിക. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെ ഇ ജ്ഞാനവേൽരാജയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ പശുപതി, ഹരികൃഷ്ണൻ അൻപുദുറൈ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. തമിഴ് പ്രഭയാണ് ചിത്രത്തിന്റെ സഹഎഴുത്ത് നിർവഹിച്ചിരിക്കുന്നത്.

ALSO READ : Happy Birthday Vikram : കഥാപാത്രത്തിന്റെ പൂർണതയ്ക്കായി ഏതറ്റം വരെ പോകുന്ന താരം; ഇന്ത്യൻ സിനിമയുടെ ക്രിസ്റ്റ്യൻ ബെയിൽ വിക്രമത്തിന് പിറന്നാൾ ആശംസകൾ

തമിഴിലെ ഹിറ്റ് മേക്കർ ജി വി പ്രകാശ്കുമാർ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.  കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവ്വഹിക്കുന്നു.എസ് എസ് മൂർത്തി ആണ് കലാ സംവിധായകൻ. കെ.ജി.എഫ് കമലഹാസൻ ചിത്രം വിക്രം എന്നിവക്ക് സംഘട്ടന രംഗങ്ങൾ ഒരുക്കിയ അൻപ് അറിവ് ആണ് ആക്ഷൻ  കൊറിയോഗ്രഫി. പി.ആർ.ഒ ശബരി.

കോബ്രയ്ക്കും പൊന്നിയൻ സെൽവനും ശേഷം തമിഴിൽ ഒരുങ്ങുന്ന വിക്രം ചിത്രമാണ് തങ്കാലൻ. അതേസമയം വിക്രം പ്രധാന കഥാപാത്രമായി എത്തിയ പൊന്നിയൻ സെൽവൻ ആഗോളതലത്തിൽ 400 കോടി കളക്ഷൻ സ്വന്തമാക്കി. തമിഴ് നാട്ടിൽ തന്നെ മണിരത്നം ചിത്രം 200 കോടി നേടുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News