Vettaiyan Release: സൂര്യയും രജനിയും നേർക്കുനേർ; 'കങ്കുവ'യ്ക്കൊപ്പം ക്ലാഷ് റിലീസിന് 'വേട്ടൈയൻ'

ആമസോൺ പ്രൈമിലൂടെയാണ് ചിത്രം ഒടിടിയിലെത്തുന്നത്. വൻ തുകയ്ക്കാണ് ചിത്രത്തിന്‍റെ ഒടിടി അവകാശം വിറ്റുപോയതെന്നാണ് റിപ്പോർട്ട്  

Written by - Zee Malayalam News Desk | Last Updated : Aug 19, 2024, 01:27 PM IST
  • ചിത്രത്തിൽ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്.
  • അമിതാഭ് ബച്ചൻ എത്തുന്നത് ചീഫ് പൊലീസ് ഓഫീസർ ആയാണ്.
Vettaiyan Release: സൂര്യയും രജനിയും നേർക്കുനേർ; 'കങ്കുവ'യ്ക്കൊപ്പം ക്ലാഷ് റിലീസിന് 'വേട്ടൈയൻ'

രജനികാന്തിനെ നായകനാക്കി ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടൈയൻ. ജയ് ഭീം എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ഒരുക്കുന്ന അടുത്ത ചിത്രം എന്ന നിലയിലും രജനികാന്ത് ചിത്രമെന്ന നിലയിലും ഈ സിനിമയ്ക്കായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്ടോബർ 10ന് ചിത്രം തിയേറ്ററുകളിലെത്തും. സൂര്യയുടെ കങ്കുവയും ഇതേ ദിവസമാണ് റിലീസ് ചെയ്യുന്നത്. 

അതേസമയം വന്‍തുകയ്ക്കാണ് ചിത്രത്തിന്‍റെ ഒടിടി അവകാശം വിറ്റുപോയതെന്നാണ് വിവരം. ആമസോണ്‍ പ്രൈം വീഡിയോസാണ് ഒടിടി റൈറ്റ്സ് വാങ്ങിയിരിക്കുന്നത്. അടുത്ത കാലത്തായി ഇറങ്ങിയ രജനികാന്ത് ചിത്രങ്ങളില്‍ വച്ച് ഏറ്റവും വലിയ തുകയ്ക്ക് ഒടിടിയിൽ വിറ്റുപോയ ചിത്രമാണിതെന്നാണ് വിവരം. ജയ് ഭീം നേരിട്ട് ആമസോണ്‍ വഴി ഒടിടിയിലെത്തുകയായിരുന്നു. എന്നാൽ വേട്ടൈയൻ തിയേറ്ററിൽ റിലീസ് ചെയ്തതിന് ശേഷം മാത്രമെ ഒടിടിയിലെത്തൂ.

Also Read: Oru vadakkan pranaya parvam: “ഒരു വടക്കൻ പ്രണയ പർവ്വം” ചിത്രീകരണം പൂർത്തിയാക്കി; ഉടൻ പ്രദർശനത്തിന്

 

ചിത്രത്തിൽ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്. അമിതാഭ് ബച്ചൻ എത്തുന്നത് ചീഫ് പൊലീസ് ഓഫീസർ ആയാണ്. മഞ്‍ജു വാര്യരും ചിത്രത്തിന്റെ ഭാ​ഗമാകും. കൂടാതെ ഫഹദ് ഫാസിലും വേട്ടൈയനിൽ നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കും.

ലൈക്ക പ്രൊഡക്ഷന്‍ ഒരുക്കുന്ന ചിത്രത്തില്‍ തെലുങ്ക് താരം റാണ, റിതിക സിംഗ്, ദുഷറ വിജയൻ ഉൾപ്പെടെ വലിയ താരനിര അണിനിരക്കുന്നുണ്ട്. ഫേക്ക് എന്‍ക്കൗണ്ടറുകളെക്കുറിച്ചുള്ള വിഷയമാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഇതുവരെ കണ്ടരീതിയിലുള്ള രജനി ചിത്രം ആയിരിക്കില്ല വേട്ടൈയൻ എന്നും റിപ്പോർട്ടുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്‍റെ സംഗീതം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News